ഒമിക്രോണ്‍ സബ് വേരിയന്റ് ചൈനയില്‍ പടരുന്നു, ലക്ഷണങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 17 മാര്‍ച്ച് 2022 (12:24 IST)
ഒമിക്രോണ്‍ സബ് വേരിയന്റ് ചൈനയില്‍ പടരുന്നു. ഒമിക്രോണ്‍ ബിഎ2 വകഭേദമാണ് പടരുന്നത്. ബിഎ1 വകഭേദമായിരുന്നു ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ചത്. ഇതിനെക്കാള്‍ വ്യാപനശേഷിയുള്ളതാണ് അടുത്ത വകഭേദമെന്നാണ് കരുതുന്നത്. പ്രധാനമായും തലകറക്കവും ക്ഷീണവുമാണ് ഇതിന്റെ ലക്ഷണം. ഈ ലക്ഷണങ്ങള്‍ രണ്ടുദിവസത്തില്‍ കൂടുതല്‍ ഉണ്ടായിരുന്നാല്‍ ആശുപത്രിയില്‍ പോകേണ്ടതാണ്. കൂടാതെ തുമ്മലും ചുമയും തൊണ്ടവേദനയും ലക്ഷണമായി കാണുന്നു.

ഇതിനെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ സ്വീകരിക്കുന്നതും എന്‍95 മാസ്‌ക് ഉപയോഗിക്കുന്നതുമാണ് ഫലപ്രദമായ വഴി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :