അഭിറാം മനോഹർ|
Last Modified തിങ്കള്‍, 13 സെപ്‌റ്റംബര്‍ 2021 (19:50 IST)
ദീർഘദൂര ക്രൂയിസ്
മിസൈൽ പരീക്ഷിച്ച് ഉത്തരക്കൊറിയ. പരീക്ഷണത്തിന്റെ ചിത്രങ്ങൾ അടക്കമുള്ള വിവരങ്ങൾ ഉത്തര കൊറിയന്‍ മാധ്യമമായ 'റൊഡോങ് സിന്‍മണ്‍' പുറത്തുവിട്ടത്. അതേസമയം ഉത്തരക്കൊറിയയുടെ ആയുധപരീക്ഷണം അയൽരാജ്യങ്ങൾക്ക് ഭീഷണിയാണെന്ന്
അമേരിക്ക പ്രതികരിച്ചു.
അയല്‍രാജ്യങ്ങള്‍ക്ക് ഭീഷണി വര്‍ധിക്കുന്ന തരത്തില്‍ ഉത്തര കൊറിയ അവരുടെ സൈനിക ശക്തി വര്‍ധിപ്പിക്കുന്നതിന്റെ തെളിവാണ് മിസൈല്‍ പരീക്ഷണമെന്ന് അമേരിക്കയുടെ ഇൻഡോ പസഫിക് കമാൻഡ് മേധാവി പറഞ്ഞു. ഇക്കഴിഞ്ഞ ശനി,ഞായർ ദിവസങ്ങളിലാണ് പരീക്ഷണം നടന്നത്. 1500 കിലോ മീറ്റര്‍ ദൂരപരിധി വരെ മിസൈലുകള്‍ സഞ്ചരിച്ചുവെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ന്യൂക്ലിയര്‍, ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണങ്ങളില്‍ അന്താരാഷ്ട്ര സമൂഹത്തിന് ഭീഷണിയാകുന്ന ഒന്നും ചെയ്‌തിട്ടില്ലെന്നാണ് ഉത്തരക്കൊറിയയുടെ വാദം.