രസതന്ത്ര നോബേലും മുന്ന് പേര്‍ക്ക്

നോബേല്‍ സമ്മാനം, സ്റ്റോക്‌ഹോം, രസതന്ത്രം
സ്റ്റോക്‌ഹോം| VISHNU N L| Last Modified ബുധന്‍, 7 ഒക്‌ടോബര്‍ 2015 (16:48 IST)
മനുഷ്യരടങ്ങുന്ന എല്ലാ ജീവികളിലെയും സ്വഭാവനിര്‍ണയത്തിന്റെ അടിസാഥന ഘടകമായ ജനിതകഘടനയില്‍ പഠനം നടത്തിയ മൂന്ന് പേര്‍ 2015 ലെ രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനത്തിന് അര്‍ഹരായി.

സ്വീഡൻ ശാസ്ത്രജ്ഞൻ തോമസ് ലിൻഡാൾ, അമേരിക്കക്കാരനായ പോൾ മോഡ്രിക്, തുര്‍ക്കിയില്‍ ജനിച്ച അസീസ് സൻകർ എന്നിവരാണ് 6.25 കോടി രൂപയുള്ള നോബൽ സമ്മാനം പങ്കുവച്ചത്.

ഡിഎൻഎകളിൽ കോശങ്ങൾ നടത്തുന്ന കേടുപാട് തീർക്കലുകളെ കുറിച്ചാണ് ഇവര്‍ പഠനം നടത്തിയത്. തകരാറിലാവുന്ന ഡിഎന്‍എ ഘടനയെ കോശങ്ങള്‍ എങ്ങനെ ശരിയാക്കുന്നുവെന്നാണ് ഇവര്‍ മുഖ്യമായും പഠിച്ചത്. ജീവശാസ്ത്രത്തിന്റെ അടിസ്ഥാന സിദ്ധാന്തമായ ഡീ ഓക്സി റൈബോ ന്യൂക്ളിക് ആസിഡ്(ഡി.എൻ.എ)കൾക്ക് കേടുപാട് സംഭവിക്കാറുണ്ട്.

ഇവയുടെ കേടുപാടുകൾ കോശങ്ങൾ എങ്ങനെ പരിഹരിക്കുന്നു എന്നത് സംബന്ധിച്ച വിശദീകരണം കാൻസർ ചികിത്സാ രംഗത്ത് പുതിയ കണ്ടുപിടിത്തങ്ങൾക്ക് ഉതകുന്നതാണെന്ന് നോബൽ സമ്മാന സമിതി വിലയിരുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :