നൈജീരിയയില്‍ നരനായാട്ട്, ബൊക്കോഹറാം നൂറിലേറെപ്പേരെ കൊലപ്പെടുത്തി

നൈജീരിയ, ബൊക്കോഹറാം, തീവ്രവാദം
മയ്‌ദുഗുരി| vishnu| Last Modified വെള്ളി, 9 ജനുവരി 2015 (09:26 IST)
നൈജീരിയയില്‍ ബൊക്കോഹറാം ഭീകരര്‍ നൂറിലേറെപ്പേരെ കൊലപ്പെടുത്തി. നൈജീരിയയുടെ വടക്കുകിഴക്കന്‍ നഗരമായ ബാഗയിലാണ് കഴിഞ്ഞ രണ്ടു ദിവസമായി കൊലപാതക പരമ്പര അരങ്ങേറിയത്. മരണസംഖ്യ 2,000 കടക്കുമെന്ന്‌ സ്‌ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. പട്ടണത്തിലേക്ക്‌ ഇരച്ചെത്തിയ തീവ്രവാദികള്‍ ആളുകള്‍ താമസിക്കുന്ന മേഖലകള്‍ അഗ്നിക്കിരയാക്കുകയും വെടിയുതിര്‍ക്കുകയും ചെയ്യുകയായിരുന്നു. കണ്ണില്‍ക്കണ്ടവരെയൊക്കെ തീവ്രവാദികള്‍ വെടിവെച്ചുകൊന്നതായാണ് വിവരം.

മാധ്യമപ്രവര്‍ത്തകര്‍ക്കു നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ തീവ്രവാദികളുടെ ജില്ലാ തലവന്‍ അബ്ബ ഹസനാണ് ഇക്കാര്യം അറിയിച്ചത്. തുടര്‍ച്ചയായുണ്ടാകുന്ന ആക്രമണങ്ങളെ ഭയന്ന് ആയിരക്കണക്കിനാളുകള്‍ നഗരം വിട്ടുപോകുകയാണ്. നഗരത്തിന്റെ നിയന്ത്രണം പിടിച്ചതിനുശേഷം രണ്ടാം തവണയാണ് ഭീകരര്‍ കൂട്ടക്കൊല നടത്തുന്നത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :