നൈജീരിയയില്‍ ചാവേര്‍ പൊട്ടിത്തെറിച്ചു; 21മരണം, 90പേര്‍ക്ക് പരുക്ക്

 നൈജീരിയ , ചാവേര്‍ ആക്രമണം , ഉത്തര നൈജീരിയ , ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്)
അബുജ| jibin| Last Modified ശനി, 28 നവം‌ബര്‍ 2015 (09:57 IST)
നൈജീരിയയിലെ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. 90ല്‍ അധികംപേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ട്. ഉത്തര നൈജീരിയയിലെ കനോ നഗരത്തിലെ ദക്കസോയെയിലാണ് സംഭവം. ഷിയ മുസ്ലിങ്ങളുടെ ആഘോഷത്തിലേക്ക് ചാവേര്‍ പാഞ്ഞുകയറി പൊട്ടിത്തെറിക്കുകയായിരുന്നു.

ആക്രമണത്തിന് പിന്നില്‍ ആരെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും ബൊക്കോഹറാം ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം. ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരാണ് ആക്രമണം നടത്തിയതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഒരു ബോംബുമായി ഒരാളെ പിടികൂടിയതിന് പിന്നാലെയാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്.
ഘോഷയാത്രയിലേക്കു നുഴഞ്ഞുകയറിയ ചാവേറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് നൈജീരിയന്‍ ഇസ്ലാമിക് മൂവ്മെന്റ് വക്താവ് മുഹമ്മദ് ടൂറി അറിയിച്ചു.

കിഴക്കന്‍ നൈജീരിയയില്‍ പ്രത്യേക ഇസ്ലാമിക് കാലിഫേറ്റിനായി പോരാടുന്ന തീവ്രവാദികളായ ബൊക്കോഹറാം ഭീകരതസൃഷ്ടിക്കല്‍ തുടരുകയാണ്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ നടത്തുന്നതിനേക്കാള്‍ കൂടുതല്‍ കൊലപാതകങ്ങള്‍ ബൊക്കോഹറാം നടത്തുന്നതായാണ് ഔദ്യോഗിക റിപ്പോര്‍ട്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :