ബുദ്ധിശക്തിയില്‍ ഐന്‍സ്റ്റീനെയും കടത്തിവെട്ടി ബ്രിട്ടീഷ് പെണ്‍കുട്ടി

ലണ്ടന്‍| Last Modified തിങ്കള്‍, 3 ഓഗസ്റ്റ് 2015 (20:38 IST)
ബുദ്ധിയുടെ കാര്യത്തില്‍ ലോക പ്രശസ്തരായ ആല്‍ബര്‍ട് ഐന്‍സ്റ്റീനും സ്റ്റീഫന്‍ ഹോക്കിങുമെല്ലാം ബ്രിട്ടനിലെ 12വയസുകാരിയായ നിക്കോള്‍ ബാറിന് മുന്‍പില്‍ വലിയ സംഭവമല്ലാതാകുന്നു. ബുദ്ധിനിലവാരം പരിശോധിക്കുന്ന അന്തര്‍ദേശീയ സ്ഥാപനമായ മെന്‍സ നടത്തിയ ഐ.ക്യു ടെസ്റ്റില്‍
162 പോയിന്റ് നേടിയിരിക്കുകയാണ് നിക്കോള്‍ ബാര്‍. ഇതോടെ ലോകത്ത് അസാധാരണ ബുദ്ധിമികവിന് ഉടമകളായ ഒരുശതമാനം പേരിലാണ് നിക്കോള്‍ ഇടംകണ്ടെത്തിയിരിക്കുന്നത്.

ഐന്‍സ്റ്റീന്‍, സ്റ്റീഫന്‍ ഹോക്കിങ്, ബില്‍ ഗേറ്റ്‌സ് എന്നിവരുടെ സ്‌കോര്‍ 160 ആണ്.
സാധാരണക്കാരായവരുടെ ഐക്യു ലെവല്‍ ശരാശരി 100 ആണ് കണക്കാക്കപ്പെടുന്നത്. 140ന് മുകളിലായാല്‍ അവരെ ജീനിയസുകളായി കണക്കാക്കുന്നു. ഇത്രയും മാര്‍ക്ക് നേടാന്‍ കഴിഞ്ഞതില്‍ താന്‍ അത്ഭുതപ്പെട്ടെന്നും ഏറെ സന്തോഷമുണ്ടെന്നും പെണ്‍കുട്ടി പ്രതികരിച്ചു. നിക്കോളിന്റെ പ്രധാന വിനോദങ്ങള്‍ വായനയും പാട്ടും നാടകവുമാണ്. പഠിച്ച് ഒരു ഡോക്ടറാകാനാണ് നിക്കോളിന്റെ ആഗ്രഹം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :