പുതുവത്സരമുട്ട വിരിഞ്ഞു: 2016നെ വരവേറ്റത് താറാവും ആമക്കുഞ്ഞുങ്ങളും പിന്നെ മുതലക്കുഞ്ഞും

ന്യൂഡല്‍ഹി| JOYS JOY| Last Modified വെള്ളി, 1 ജനുവരി 2016 (11:24 IST)
പുതുവത്സരത്തെ വരവേല്‍ക്കാന്‍ ഗൂഗിള്‍ തയ്യാറാക്കിയ ഡൂഡില്‍ മുട്ട വിരിഞ്ഞു. പുറത്തു വന്നത് ആമക്കുഞ്ഞുങ്ങളും താറാവും പിന്നെ മുതലക്കുഞ്ഞും. ആദ്യമായി ഗൂഗിള്‍ പേജ് തുറക്കുമ്പോള്‍ പുതുവത്സരത്തെ വരവേറ്റ ഒരു അതിഥിയെ മാത്രമേ കാണാന്‍ പറ്റൂ. പേജ്, റീഫ്രഷ് ചെയ്താല്‍ മറ്റ് അതിഥികളെയും കാണാന്‍ കഴിയും.

കഴിഞ്ഞദിവസം, ഒരു മരക്കൊമ്പില്‍ അഞ്ച് പക്ഷികളും വിരിയാന്‍ വെമ്പി നില്‍ക്കുന്ന ഒരു മുട്ടയും ആയിരുന്നു ഗൂഗിള്‍ ഡൂഡില്‍ ഒരുക്കിയിരുന്നത്. മുട്ട വിരിഞ്ഞതിന്റെ ആനിമേഷന്‍ ചിത്രമാണ് ഇന്ന് ഡൂഡിലായി പ്രത്യക്ഷപ്പെട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :