jibin|
Last Modified വെള്ളി, 4 മാര്‍ച്ച് 2016 (03:37 IST)
മോസ്‌കോ: രഹസ്യനീക്കങ്ങളിലും യുദ്ധ തന്ത്രങ്ങളിലും
റഷ്യ എന്നും മുന്‍പന്തിയിലാണ്. ശത്രുക്കളെ ഇല്ലായ്‌മ ചെയ്യാന്‍ നടത്തുന്ന ചാരപ്രവര്‍ത്തിമുതല്‍ വിദേശനയത്തില്‍വരെ എന്നും വ്യത്യസ്‌ഥത പുലര്‍ത്തുന്ന രാജ്യം. മറ്റ് രാജ്യങ്ങളുടെ സൈനിക വാഹനങ്ങളും യുദ്ധസാമഗ്രഹികളും വാങ്ങാതെ അതിലും കരുത്തും മികച്ചതുമായവ നിര്‍മിച്ചെടുക്കാനാണ് റഷ്യയെന്നും ശ്രമിച്ചത്. യുദ്ധമുഖത്ത് ഹമ്മറിനെ വെല്ലുന്ന ഒരുവാഹനം ഇല്ലെന്നാണ് ഇതുവരെയുള്ള നിഗമനം. എന്നാല്‍ ആ സങ്കല്‍പ്പങ്ങളെ തരിപ്പണമാക്കിക്കൊണ്ട് റഷ്യൻ പുതിയ യുദ്ധവാഹനം പുറത്തിറക്കിയിരിക്കുകയാണ്.
മിലിറ്ററി വാഹനങ്ങൾ നിർമിക്കുന്ന സിൽ എന്ന റഷ്യൻ കമ്പനിയാണ് സൈന്യത്തിനുവേണ്ടി പുതിയ വാഹനം അണിയിച്ചൊരുക്കുന്നത്. വി 8 എന്‍ജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 730 ബിഎച്ച്പി കരുത്തുണ്ട് എന്നതാണ് ഏറ്റവും പ്രധാനം. കൂടാതെ മുന്നിലുള്ള പ്രതിബന്ധങ്ങളെ തകര്‍ക്കുന്നതിനൊപ്പം വെടിയുണ്ടകളില്‍ നിന്നും ബോംബ് ആക്രമണങ്ങളില്‍ നിന്നും രക്ഷനേടുന്നതിനുള്ള കരുത്തും പുതിയ വാഹനത്തിനുണ്ട്.
പത്തു പേർക്കിരിക്കാവുന്ന വാഹനത്തിൽ നിരവധി വേടിക്കോപ്പുകളും ഘടിപ്പിക്കാൻ സാധിക്കും. വാഹനത്തിന്റെ എല്ലാഭാഗത്തും നിന്നുള്ള കാഴ്‍ച്ച ഡ്രൈവർക്ക് ലഭിക്കാനായി ചുറ്റും ആറ് വിഡിയോ കാമറകളുണ്ട്. ഏത് സാഹചര്യത്തിലൂടെയും വഹനം കുതിക്കുന്നതിനൊപ്പം അപകടങ്ങള്‍ മുന്‍കൂട്ടി മനസിലാക്കാനുള്ള സാങ്കേതികവിദ്യയും വാഹനത്തിനുണ്ട്. ഇത്തരത്തിലുള്ള 20 വാഹനങ്ങൾ റഷ്യൻ മിലിറ്ററിക്ക് വേണ്ടി നിർമിക്കുന്നുണ്ടെന്നാണ് കമ്പനി പറയുന്നത്. റഷ്യൻ സൈന്യത്തിന് വേണ്ടി നിർമിച്ച വാഹനം ഇപ്പോൾ പരീക്ഷണയോട്ടത്തിലാണ്. അതിനാല്‍ തന്നെ മറ്റ് രാജ്യങ്ങള്‍ക്ക് വില്‍ക്കില്ല. കൂടാതെ റഷ്യന്‍ സൈന്യത്തിന് മാത്രമായിട്ടാണ് ഇത് നിര്‍മിച്ചിരികുന്നത്. ഏകദേശം 1.6 കോടി രൂപയാണ് വാഹനത്തിന്റെ നിർമ്മാണ ചെലവ്.