നവാസ് ഷെരീഫിന്‍റെയും മകളുടെയും ശിക്ഷ റദ്ദാക്കി

ഇസ്ലാമാബാദ്, ബുധന്‍, 19 സെപ്‌റ്റംബര്‍ 2018 (21:20 IST)

Nawaz Sharif, Pakistan, prison, നവാസ് ഷെരീഫ്

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെയും മകള്‍ മറിയം നവാസിന്‍റെയും തടവുശിക്ഷ ഇസ്ലാമാബാദ് ഹൈക്കോടതി റദ്ദാക്കി. ഇരുവരെയും മോചിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു.
 
അഴിമതിക്കേസിലാണ് ഷെരീഫും മകളും ഇരുമ്പഴികള്‍ക്കുള്ളിലായത്. ഷരീഫിന് 10 വര്‍ഷവും മറിയം നവാസിന് ഏഴ് വര്‍ഷവുമായിരുന്നു തടവുശിക്ഷ വിധിച്ചിരുന്നത്.
 
ലണ്ടനില്‍ നവാസ് ഷരീഫിനുള്ള നാല് ഫ്ലാറ്റുകളെ മുന്‍നിര്‍ത്തിയുള്ള അന്വേഷണമാണ് അദ്ദേഹത്തെ കുറ്റക്കാരനായി കണ്ടെത്തുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത്. ഫ്ലാറ്റുകള്‍ വാങ്ങാനുള്ള പണത്തിന്‍റെ സ്രോതസ് വ്യക്തമാക്കാന്‍ നവാസ് ഷെരീഫിന് കഴിഞ്ഞില്ല.
 
റാവല്‍‌പിണ്ടി അട്യാല ജയിലിലാണ് നവാസ് ഷെരീഫിനെയും മകളെയും പാര്‍പ്പിച്ചിരുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പ്രധാനമന്ത്രിയെ കാണാൻ സമയം അനുവദിച്ചില്ല; യാത്രക്കാരുണ്ടായിരുന്ന ബസ്സിന് യുവതി പെട്രോളൊഴിച്ച് തീകൊളുത്തി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാൻ സമയം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് യുവതി ...

news

ചികിത്സ പൂർത്തിയായി; മുഖ്യമന്ത്രി തിങ്കളാഴ്ച കേരളത്തിൽ തിരിച്ചെത്തും

അമേരിക്കയിലെ ചികിത്സ പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം 24ന് സംസ്ഥാനത്ത് ...

news

പിണറായി അമേരിക്കയില്‍ മലയാളികളെ അഭിസംബോധന ചെയ്യുന്നു

മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ മലയാളികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു. ...

news

പ്രളയക്കെടുതി വിലയിരുത്താൻ കേന്ദ്രസംഘം വ്യാഴാഴ്ച കേരളത്തിലെത്തും

സംസ്ഥാനം നേരിട്ട കടുത്ത പ്രളയക്കെടുതി വിലയിരുത്താനായി അടുത്ത കേന്ദ്ര സംഘം നാളെ ...

Widgets Magazine