ഭൂമിയുടേതിന് സമാനമായ ഗ്രഹം നാസ കണ്ടെത്തി

ഗ്രഹം നാസ കണ്ടെത്തി , നാസ , ബഹിരാകാശ ഗവേഷണം
വാഷിംഗ്‌ടണ്‍| jibin| Last Modified വെള്ളി, 24 ജൂലൈ 2015 (08:56 IST)
ഭൂമിയുടേതിന് സമാനമായ പുതിയ ഗ്രഹം അമേരിക്കന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ കണ്ടെത്തി. ചിലപ്പോള്‍ ജലം പോലും ഈ ഗ്രഹത്തില്‍ ഉണ്ടാകുമെന്നാണ് നാസ പറയുന്നത്. എന്നാല്‍ ഇവിടെ ജീവന്റെ സാന്നിധ്യമുള്ളതായി സ്ഥിരീകരിച്ചിട്ടില്ല. ഭൂമിക്ക് പുറത്തുള്ള ആവാസ പരിസ്ഥിതികള്‍ കണ്ടെത്താനുള്ള നാസയുടെ ശ്രമങ്ങളില്‍ നിര്‍ണായകമായിരിക്കും ഈ കണ്ടുപിടുത്തം.

ഭൂമിയില്‍നിന്ന് 1400 പ്രകാശവര്‍ഷം അകലെയാണ് കണ്ടെത്തിയ പുതിയ ഭൂമിയോട് ഏറെ സാദൃശ്യമുള്ള ഗ്രഹം. ഗ്രഹത്തിന് കെപ്‌ളര്‍ 452 ബി എന്നാണ് പേരു നല്‍കിയിരിക്കുന്നത്. നാസ വിക്ഷേപിച്ച കെപ്‌ളര്‍ ടെലിസ്‌കോപ്പാണ് ഗ്രഹത്തിന്റെ സ്ഥാനം കണ്ടത്തെിയത്. ഭൂമിയുടെ 60 ശതമാനത്തോളം വലിപ്പമുണ്ട്. ഇതിനെക്കുറിച്ച് നാസ ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ച രാത്രിയാണ് നടത്തിയത്. സൂര്യന് സമാനമായ ഒരു നക്ഷത്രത്തെയാണ് ഇത് ഭ്രമണം ചെയ്യുന്നത്. 385 ദിവസമാണ് ഈ ഗ്രഹത്തിലെ ഒരു വര്‍ഷം.

ഭൂമി സൂര്യനെ ചുറ്റുന്നതുപോലെ പുതിയ ഗ്രഹം മറ്റൊരു നക്ഷത്രത്തെ വലംവെക്കുന്നുണ്ട്. സൂര്യനില്‍നിന്ന് ഭൂമിയിലേക്കുള്ള ദൂരത്തിന് സമാനമാണ് പുതിയ ഗ്രഹവും അതിന്റെ നക്ഷത്രവും തമ്മിലുള്ള ദൂരം. 600 കോടി വര്‍ഷം പ്രായവും കണക്കാക്കുന്നുണ്ട്. 2009 മുതല്‍ സൗരയൂഥത്തിന് പുറത്ത് ഭൂമിയെപ്പോലുള്ള മറ്റൊരു ഗ്രഹമുണ്ടെന്ന അനുമാനത്തില്‍ അതിനായുള്ള നിരീക്ഷണത്തിലായിരുന്നു നാസ. ഭൂമിയുടെ അപരനെക്കുറിച്ച വിവരങ്ങള്‍ പഠിച്ചു വരികയാണെന്ന് നാസ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :