മാറ് കാണിച്ച് നടക്കാന്‍ മാറ് മറയ്ക്കാതെ യുവതികളുടെ റാലി

ന്യൂയോർക്ക് , റാലി , മാറ് മറയ്ക്കാതെ
ന്യൂയോർക്ക്| jibin| Last Modified ചൊവ്വ, 26 ഓഗസ്റ്റ് 2014 (15:05 IST)
പുരുഷന്മാർക്കൊപ്പം തങ്ങള്‍ക്കും മാറ് മറയ്ക്കാതെ തെരുവിലിറങ്ങി നടക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ന്യൂയോർക്കില്‍
മാറുമറയ്ക്കാതെ സ്ത്രീകൾ പ്രതിഷേധ റാലി നടത്തി. ഇന്റർനാഷണൽ ഗോ ടോപ്പ്ലെസ് ദിനത്തോടനുബന്ധിച്ചാണ് പ്രതിഷേധം നടന്നത്. ഇവര്‍ക്ക് പിന്തുണ അര്‍പ്പിച്ച് പുരുഷന്മാരും റാലിയിൽ പങ്കുകൊണ്ടു.

വർഷങ്ങളായി തങ്ങൾ ഈ ആവശ്യം ഉയർത്തിക്കാട്ടി പ്രതിഷേധിക്കുന്നുണ്ടെന്നാണ് തെരുവിലിറങ്ങിയ യുവതികള്‍ പറയുന്നത്. എന്നാല്‍ ഇതുവരെ ഭരണകൂടം തങ്ങളുടെ ആവശ്യം കേട്ടില്ലെന്നും യുവതികള്‍ പറഞ്ഞു. മാറ് മറയ്ക്കാതെ പാതി നഗ്നയായാണ് യുവതികള്‍ റാലി നടത്തിയത്.

റാലികാണാൻ നിരവധിപേരാണ് റോഡിനിരുവശവും തടിച്ചുകൂടിയത്. ഇവരുടെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്താനുള്ള തിരക്കിലായിരുന്നു പലരും. പ്രശ്നങ്ങളുണ്ടാവായിതിരിക്കാൻ ശക്തമായ പൊലീസ് സന്നാഹവും ഏർപ്പെടുത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :