റോയുടെ ഗണ്‍ പോയന്റില്‍ നിന്ന ദാവൂദിനെ ഉന്നതരുടെ ഉത്തരവില്‍ വിട്ടു കളഞ്ഞു

 ദാവൂദ് ഇബ്രാഹിം , കറാച്ചി , മുംബൈ സ്‌ഫോടനം , റോ
ന്യുഡല്‍ഹി| jibin| Last Modified ശനി, 13 ഡിസം‌ബര്‍ 2014 (14:56 IST)
വര്‍ഷങ്ങളായി ഇന്ത്യ തെരയുന്ന മുംബൈ സ്‌ഫോടന പരമ്പരക്കേസിലെ പ്രധാന പ്രതിയായ ദാവൂദ് ഇബ്രാഹിമിനെ വലയിലാക്കിയെങ്കിലും അവസാന നിമിഷം വിട്ടു കളഞ്ഞുവെന്ന് റിപ്പോര്‍ട്ട്. 2013ല്‍ കറാച്ചിയില്‍ വെച്ചാണ് രഹസ്യന്വേഷണ ഏജന്‍സിയായ 'റോ' ദാവൂദിനെ വിട്ടു കളഞ്ഞതെന്ന് റിപ്പോര്‍ട്ട്.

1993ലെ മുംബൈ സ്‌ഫോടനത്തെ തുടര്‍ന്ന് പാക്കിസ്ഥാനിലെ കറാച്ചി താവളമാക്കിയാണ് ദാവൂദ് പ്രവര്‍ത്തിച്ച് വന്നത്. ഇത് മനസിലാക്കിയ റോ ഡിപ്പാര്‍ട്ട്മെന്റിലെ തെരഞ്ഞെടുക്കപ്പെട്ട ഒമ്പത് പേരടങ്ങുന്ന കമാന്‍ഡോ സംഘത്തെ കറാച്ചിയിലേക്ക് അയക്കുകയായിരുന്നു. ഇവര്‍ക്കുള്ള പാസ്പോര്‍ട്ട് സുഡാന്‍, ബംദേശ്, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നാണ് സംഘടിപ്പിച്ചത്. 'സൂപ്പര്‍ ബോയ്‌സ്' എന്ന പേരിട്ട സംഘം 2013ല്‍ കറാച്ചിയില്‍ എത്തുകയായിരുന്നു. ഇസ്രായേലിലെ മൊസാദിന്റെ പിന്തുണയും സംഘത്തിനുണ്ടായിരുന്നു.

സ്ഥിരമായി ദാവൂദിനെ നിരീക്ഷിക്കുയും അദ്ദേഹം പതിവായി യാത്ര ചെയ്യുന്ന കറാച്ചിയിലെ ക്ലിപ്ടണ്‍ റോഡിലെ വസതി മുതല്‍ ഡിഫെന്‍സ് ഹൗസിംഗ് സൊസൈറ്റി വരെ നിരീക്ഷണത്തിലുമാക്കി 'സൂപ്പര്‍ ബോയ്‌സ്'. പിന്നീട് ദാവൂദിനെ വധിക്കാന്‍ സെപ്തംബര്‍ 13 എന്ന തീയതിയും നിശ്ചയിച്ചു. ദാവൂദിന്റെ കാറിനെ കുറിച്ചുള്ള വിശദാംശവും യാത്രയുടെ വേഗവും, കൂടെ കാണാന്‍ സാധ്യത ഉള്ളവരുടെയും ലിസ്റ്റ് തയാറാക്കുകയും ചെയ്തു.

ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി 2013 സെപ്തംബര്‍ 13ന് വഴിയില്‍ പതിയിരുന്ന സൂപ്പര്‍ ബോയ്‌സ് ദാവൂദിന് നേരെ നിറയൊഴിക്കാന്‍ തുടങ്ങിയ വേളയില്‍ ഉന്നത കേന്ദ്രത്തില്‍ നിന്ന് ഫോണ്‍ കോള്‍ വരുകയായിരുന്നു. ദാവൂദിനെ നേരെ ആ‍ക്രമണം നടത്തരുതെന്നായിരുന്നു ഫോണ്‍ കോള്‍. തുടര്‍ന്നാണ് ദൗത്യത്തില്‍ നിന്ന് സൂപ്പര്‍ ബോയ്‌സിന് പിന്മാറേണ്ടിവന്നുവെന്നാണ് റിപ്പോര്‍ട്ട്. ദൗത്യം ഉപേക്ഷിക്കാന്‍ തക്കവിധം എന്തു സന്ദേശമാണ് സൂപ്പര്‍ ബോയ്‌സിന് ലഭിച്ചതെന്നോ വ്യക്തമായിട്ടില്ല. വാര്‍ത്താചാനലായ ഐബിഎനോട് ഉന്നത കേന്ദ്രത്തില്‍ ഉള്ളയാള്‍ നല്‍കിയ വിവരത്തിലാണ് ഈ കാര്യം വെളിവായത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :