താലിബാൻ നേതാവ് മുല്ല ഒമര്‍ അവസാനകാലത്ത് താമസിച്ചത് പാകിസ്ഥാനില്‍

മുല്ല ഒമര്‍ , പാകിസ്ഥാന്‍ , താലിബാൻ , മുല്ല ഒമര്‍ , പാകിസ്ഥാന്‍
ഇസ്‍ലാമാബാദ്| jibin| Last Modified ശനി, 1 ഓഗസ്റ്റ് 2015 (12:07 IST)
പാക് സര്‍ക്കാരിന്റെ അറിവോടെ നേതാവ് മുല്ല ഒമറും അവസാനകാലത്ത് പാകിസ്ഥാനിലാണ് കഴിഞ്ഞിരുന്നതെന്ന് റിപ്പോര്‍ട്ട്. 2013 ഏപ്രിൽ പാക്കിസ്ഥാനിൽ വെച്ച മരിച്ച മുല്ല ഉമറിനെ അധികൃതരുടെ അറിവോടെ പാക്-അഫ്‌ഗാന്‍ അതിര്‍ത്തിയില്‍ ഖബറടക്കുകയുമായിരുന്നു. സിഐഎ ഇക്കാര്യം മനസിലാക്കിയിരുന്നതായും വ്യക്തമായ തെളിവുകള്‍ പുറത്ത് വന്നിട്ടുണ്ട്.

ക്ഷയരോഗ ബാധിതനായിരുന്ന മുല്ല ഒമർ കറാച്ചിയിലെ അഗാഖാൻ യൂണിവേഴ്‌സിറ്റി ആശുപത്രിയിലായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ഇക്കാര്യം മനസിലാക്കിയ സിഐഎ വിവരം ഡയറക്ടറായിരുന്ന ലിയോ പനേറ്റയെ അറിയിക്കുകയും അദ്ദേഹം വിവരം അന്നത്തെ പാക് പ്രസിഡന്റായിരുന്ന ആസിഫ് അലി സര്‍ദാരിയെ അറിയിക്കുകയും ചെയ്യുകയുമായിരുന്നു. എന്നാല്‍ പാക് സര്‍ക്കാര്‍ വിവരം മനപ്പൂര്‍വ്വം അവഗണിക്കുകയുമായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. അതേസമയം, പാക്ക് സർക്കാർ മുല്ല ഒമർ പാക്കിസ്ഥാനിലുണ്ടായിരുന്നെന്ന വാർത്തയോട് പ്രതികരിച്ചിട്ടില്ല. അഫ്ഗാൻ സർക്കാർ ഒമറിന്റെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

മുല്ല ഒമറിനെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 മില്യൺ യുഎസ് ഡോളറാണ് അമേരിക്കൻ സൈന്യം വിലയിട്ടിരുന്നത്. ഇക്കഴിഞ്ഞ ദിവസമാണ് മുല്ല ഒമർ മരിച്ചതായി ഔദ്യോഗിക വിശദീകരണം വന്നത്. രണ്ട് വര്‍ഷം മുമ്പ് മുല്ലാ ഉമര്‍ കറാച്ചിയിലെ ആശുപത്രിയില്‍ വെച്ച് മരിച്ചതായി കഴിഞ്ഞ ദിവസം അഫ്ഗാന്‍ ഇന്റലിജന്‍സ് വിഭാഗം ഉറപ്പിച്ചു പറഞ്ഞിരുന്നു. മുല്ല ഒമറിന്റെ മരണത്തെ തുടര്‍ന്ന് താലിബാന്‍ ഭീകരരുടെ ശക്തി കേന്ദ്രമായ ക്വറ്റ മേഖലയിൽ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുന്നത് മുല്ലാ അക്തർ മൻസൂറാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :