നേരിട്ട് കാണണമെന്ന് ആഗ്രഹിച്ചിരുന്നുവെങ്കിലും സാധിച്ചില്ല, എന്റെ ഹീറോയാണ് വേര്‍പിരിഞ്ഞു പോയത്; മുഹമ്മദലിയെ അനുസ്മരിച്ച് സച്ചിൻ

ശനിയാഴ്ച രാവിലെ ഏഴുമണിക്കാണ് അലി മരിച്ചത്

മുഹമ്മദലിയുടെ മരണം , സച്ചിന്‍ തെന്‍‌ഡുല്‍ക്കര്‍ , ക്രിക്കറ്റ് , അലിയുടെ മരണം
മുംബൈ| jibin| Last Modified ശനി, 4 ജൂണ്‍ 2016 (16:40 IST)
കുട്ടിക്കാലം മുതൽ തന്റെ ഹീറോ ബോക്‍സിങ് ഇതിഹാസം മുഹമ്മദലിയായിരുന്നുവെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ. എന്നെങ്കിലും അദ്ദേഹത്തെ നേരിട്ട് കാണണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷെ ഇനിയത് ഒരിക്കലും സാധിക്കില്ലെന്നും സച്ചിന്‍ വ്യക്തമാക്കി. ' ആർഐപി ദ് ഗ്രേറ്റസ്‌റ്റ് ' എന്ന് വിശേഷിപ്പിച്ചാണ് സച്ചിന്‍ അനുശോചനം അവസാനിപ്പിച്ചത്.

അമേരിക്കയിലെ അരിസോണിലെ ആശുപത്രിയില്‍ ശനിയാഴ്ച രാവിലെ ഏഴുമണിക്കാണ് അലി മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ചു നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് വ്യാഴാഴ്ച അലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പാര്‍ക്കിന്‍സണ്‍സ് രോഗത്തിന് അടിമയായ ഇതിഹാസതാരം രണ്ടു വര്‍ഷങ്ങളായി അണുബാധയും ന്യൂമോണിയയും മൂലം വിഷമിക്കുകയാണ്. നിരവധി തവണ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :