ഒബാമ തന്നെ മതി; ''തിരികെ വേണം അദ്ദേഹത്തെ''!

വാഷിങ്ടണ്‍, ശനി, 4 ഫെബ്രുവരി 2017 (08:50 IST)

Widgets Magazine

ഭൂരിഭാഗം അമേരിക്കക്കാരും ആഗ്രഹിക്കുന്നത് മുന്‍ യു എസ് പ്രസിഡന്‍റ് ബറാക് ഒബാമയെ പ്രസിഡന്‍റായി തിരികെ വേണമെന്നാണ്. പുതിയ സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. പടിയിറങ്ങിയ ഒരു മുൻ പ്രസിഡന്റ് എന്ന നിലയിൽ ഒബാമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമാണിത്.
 
പബ്ളിക് പോളിസി പോളിങ്ങിന്റെ സര്‍വേയിലാണ് 52 ശതമാനം അമേരിക്കക്കാരും ഒബാമയെ പ്രസിഡന്‍റു സ്ഥാനത്തേക്ക് തിരികെ കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നതായി വോട്ട് ചെയ്തത്. ഡോണള്‍ഡ് ട്രംപ് യു എസ് പ്രസിഡന്‍റ് സ്ഥാനമേറ്റ് രണ്ടാഴ്ച തികയുന്നതിന് മുമ്പാണ് ഇത്തരമൊരു റിപ്പോര്‍ട്ട് ലഭിക്കുന്നത്. 
 
ഭൂരിഭാഗം പേരും ട്രംപിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കണമെന്ന് ആഗ്രഹിക്കുന്നു. 43 ശതമാനം ആളുകള്‍ ട്രംപിന്റെ ഭരണത്തില്‍ സന്തുഷ്ടരാണെന്ന് രേഖപ്പെടുത്തി. ഭൂരിഭാഗം ജനങ്ങളും ട്രംപിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടതിലൂടെ അദ്ദേഹം വീണ്ടും ചരിത്രം സൃഷ്ടിച്ചിരിക്കുകയാണെന്നും പബ്ളിക് പോളിസി പോളിങ് പ്രസിഡന്‍റ് ഡീന്‍ ഡെബ്നാം അഭിപ്രായപ്പെട്ടു. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പഞ്ചാബ്, ഗോവ ഇന്ന് ബൂത്തിലേക്ക്; ഭരണത്തുടർച്ച പ്രതീക്ഷിച്ച് ബി ജെ പി, കോൺഗ്രസിന് നിർണായകം

വാശിയേറിയ പ്രചാരണത്തിനൊടുവില്‍ പഞ്ചാബും ഗോവയും ശനിയാഴ്ച ബൂത്തിലേക്ക്. രണ്ടു ...

news

മിന്നലാക്രമണം വീണ്ടും ?; ദാവൂദിനെ ഇന്ത്യയിലെത്തിക്കാന്‍ രാജ്‌നാഥ് സിംഗ് നേരിട്ട് ഇറങ്ങുന്നു

മുംബൈ സ്‌ഫോടനക്കേസിലെ പ്രതിയും അധോലോക കുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിമിനെ ...

news

യുവതിയുടെ കടിയില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ ജീവിതം തകര്‍ന്നു; വാര്‍ത്തയറിഞ്ഞ സകലരും ഞെട്ടലില്‍!

യുവതിയുടെ ക്രൂരതയില്‍ തകര്‍ന്നത് പൊലീസ് ഉദ്യോഗസ്ഥന്റെ ജീവിതം. യുഎസിലെ ടെന്നസിൽ ...

Widgets Magazine