ആ കാലുകളിൽ ഞാനൊന്നു ചുംബിച്ചോട്ടെ? രക്ഷപെടുത്തിയ സൈനികനോട് പത്തു വയസ്സുകാരിയുടെ വികാരഭരിതമായ ചോദ്യം

കൺമുന്നിൽ വെച്ച് പിതാവിനേയും അയൽക്കാരേയും കൊലപ്പെടുത്തി; ഭക്ഷണമോ വെള്ളമോ കഴിക്കാതെ പത്ത് വയസ്സുകാരി; രക്ഷകനായത് സൈനികൻ

ജനീവ| Aparna shaji| Last Modified തിങ്കള്‍, 24 ഒക്‌ടോബര്‍ 2016 (11:41 IST)
മൊസൂളിൽ ഐ എസും ഇറാഖ് സംഘവും തമ്മിലുള്ള ആക്രമണം തുടരുകയാണ്. മുന്നിൽ കാണുന്നവരെയെല്ലാം പിടിച്ചുകൊണ്ടു പോകുകയാണ് ഐ എസ്. ഐ എസിന്റെ പിടിയിൽ നിന്നും തങ്ങളെ രക്ഷപെടുത്തിയ സൈനികന്റെ കാലുകൾ ചുംബിക്കാൻ അനുവാദം ചോദിച്ച പത്ത് വയസ്സുകാരി ആയിഷയാണ് ഇപ്പോൾ ചർച്ചാവിഷയം. 2014 മുതല്‍ മൊസൂളിന്റെ നിയന്ത്രണം ഐഎസ് ഭീകരരുടെ കൈകശമാണ്. ഇതിനിടയിൽ പിതാവിനേയും അയല്‍ക്കാരെയും കൺമുന്നിൽ വെച്ച് വധിച്ചതിനെക്കുറിച്ചും അവള്‍ ഭീതിയോടെയാണ് ഓര്‍ത്തെടുക്കുന്നത്.

മൊസ്യൂളില്‍ നിന്നും പതിനെട്ട് കിലോമീറ്റര്‍ മാത്രം അകലെയുള്ള കാഫെര്‍ ഗ്രാമം പിടിച്ചെടുക്കയും ഗ്രാമവാസികളെ കൊന്നുടുക്കുകയുമായിരുന്നു ഐ എസ്. ഗ്രാമത്തിൽ എത്തിയതു മുതൽ ഭീകരർ ആളുകളെ കൊന്നൊടുക്കുകയായിരുന്നു. മൂന്ന് ദിവസമായി വെള്ളമോ ഭക്ഷണമോ കഴിച്ചിട്ടില്ല, കൂടെ ഉണ്ടായിരുന്ന പലരേയും അവർ പിടിച്ചു കൊണ്ടുപോയെന്ന് ആയിഷ പറഞ്ഞു.

ആക്രമണത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മനുഷ്യകവചം തീര്‍ക്കാന്‍ വേണ്ടി മൊസൂളില്‍ നിന്ന് 550 കുടുംബങ്ങളെ ഐ എസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയതായി ഐക്യരാഷ്ട്രസഭ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ചായരംഭിച്ച ആക്രമണം ഐഎസിന് കനത്ത പ്രഹരമേല്‍പ്പിച്ചിട്ടുണ്ട്.3000 മുതല്‍ 4500 വരെ ഭീകരര്‍ കൊല്ലപ്പെട്ടതായാണ് ഇറാഖ് സൈന്യം പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :