പണം കൂടിപ്പോയാല്‍ ഇങ്ങനെയൊക്കെ ചെയ്തെന്നിരിക്കും!!!

ലണ്ടന്‍| VISHNU.NL| Last Modified ചൊവ്വ, 23 സെപ്‌റ്റംബര്‍ 2014 (19:08 IST)
തലതിരിഞ്ഞ സ്വഭാവം കാണിക്കുന്നവരെ ചോറ് എല്ലിന്റെ ഇടയില്‍ കയറിയതാണ് എന്ന് പഴമക്കാര്‍ കളൈയാക്കാറുണ്ട്. എന്നാല്‍ പണം കൂടിപ്പോയി പത്രാസു കാണിക്കാന്‍ നടക്കുന്നവരെ എന്തു വിളിക്കണം. എതുവേണമെങ്കിലും വിളിച്ചോളു, എന്നാല്‍ ഡാരിയ റേഡിയോനോവ എന്ന റഷ്യന്‍ വിദ്യാര്‍ഥിനിക്ക് ഇതൊക്കെ പുല്ലുപോലെ അവഗണിക്കും.

അല്ലെങ്കില്‍ ആരെങ്കിലും ആഡംബരക്കാറിനേ കൂടുതല്‍ ആഡംബരമാക്കാന്‍ ഇങ്ങനെയൊക്കെ ചെയ്യുമോ. 21 കാരിയായ ഡാരിയ റേഡിയോനോവ 25,000 പൗണ്ട് വിലയുള്ള മേഴ്‌സിഡസ് ബെന്‍സ് സിഎല്‍എസ് 350 എന്ന ആഡംബരക്കാറിനെ 20,000 പൗണ്ട് മുടക്കി സ്ഫടിക മുത്തുകള്‍ കൊണ്ട് പൊതിഞ്ഞിരിക്കുകയാണ്. പോരത്തതിന് തന്റെ ഗമ കാണിക്കുന്നതിനായി വണ്ടി പാര്‍ക്ക് ചെയ്യുന്നതാകട്ടെ വഴിയോരങ്ങളിലും.

കോടീശ്വരന്‍മാരുടെ, ആഡംബര പ്രദര്‍ശനത്തിന് പേരുകേട്ട ലണ്ടനിലെ നൈറ്റ്‌സ്ബ്രിഡ്ജ് തെരുവോരങ്ങളിലെ ഏറ്റവും പുതിയ സംസാരവിഷയമാണ് പളുങ്കില്‍ പൊതിഞ്ഞ ആഡംബരക്കാര്‍. എവിടെ കാറുകൊണ്ടിട്ടാലും അത് കാണാന്‍ ആളുകൂടും. ഇത് കണ്ട് സന്തോഷിക്കലാണ് ഇപ്പോള്‍ വിദ്യാര്‍ഥിനിയുടെ പരിപാടി.

റഷ്യയില്‍ നിന്നും എത്തിയ ഒരു പറ്റം വിദഗ്ധര്‍, രണ്ടു മാസം കഠിനാധ്വാനം നടത്തിയാണ് ഈ പളുങ്കുവാഹനം സാക്ഷാത്കരിച്ചത്. സ്വറോവ്‌സ്കി ബ്രാന്‍ഡിലുള്ള വിലയേറിയ സ്ഫടിക കല്ലുകളാണ് ഉപയോഗിച്ചത്. പണത്തിന്റെ അഹങ്കാരം കാട്ടുകയാണെങ്കിലും, കാറു വില്‍ക്കുമ്പോള്‍ കിട്ടുന്ന പണം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്നാണ് ഡാരിയ പ്രഖ്യാപിച്ചിരിക്കുന്നത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :