ലോക സൗന്ദര്യ മത്സരത്തില്‍ മത്സരിക്കേണ്ട സുന്ദരിയെ കാണ്മാനില്ല

സാന്റ ബാര്‍ബറ| Last Modified ചൊവ്വ, 18 നവം‌ബര്‍ 2014 (18:31 IST)
ലോക സൗന്ദര്യ മത്സരത്തില്‍ മത്സരിക്കേണ്ട സുന്ദരിയെ കാണാതായി. ലോക സൗന്ദര്യ മത്സരത്തില്‍ ഹോണ്ടുറാസിനെ പ്രതിനിധീകരിക്കേണ്ട മറിയ ജോസ് അല്‍വറാഡോ എന്ന 19 കാരിയെയാണ് കാണാതായത്.

നവംബര്‍ 13 നാണ് സംഭവം നടന്നത്. സുഹൃത്തിന്റെ ജന്മദിനാഘാഷങ്ങള്‍ക്ക് ശേഷം സഹോദരി സോഫിയക്കൊപ്പം കാറില്‍ കയറി പോയ മറിയയെ പിന്നീട് കാണാതാകുകയായിരുന്നു.

മറിയയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ട ഒരാള്‍ മറിയക്കൊപ്പം കാണാതായ സഹോദരി സോഫിയയുടെ സഹോദരിയാണ്. പാര്‍ട്ടി നടന്ന ഹോട്ടലിന്റെ ഉടമയേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മത്സരത്തിനായി ലണ്ടനിലേക്ക് പറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് മിസ് ഹോണ്ടുറാസിന്റെ തിരോധാനം.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :