മൈക്രോസോഫ്റ്റ് സിഇഒയുടെ ശമ്പളം വെറും 516 കോടി രൂപ മാത്രം!

കാലിഫോര്‍ണിയ| Last Modified ചൊവ്വ, 21 ഒക്‌ടോബര്‍ 2014 (15:01 IST)
സത്യ നാദെല്ലയുടെ ശമ്പളം കേട്ട് ആരും ഞെട്ടരുത്. വെറും 516 കോടി രൂപ. അതായത് 843 ലക്ഷം ഡോളര്‍. ഇത്തവണ ശമ്പളവര്‍ധനവ് നടപ്പാക്കിയതോടെയാണ് സ്വപ്നസംഖ്യയിലേക്ക് സത്യയുടെ ശമ്പളം ഉയര്‍ന്നത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇന്ത്യന്‍ വംശജനായ മൈക്രോസോഫ്റ്റ് സിഇഒയായി ചുമതലയേറ്റത്. 46കാരനായ നാദെല്ല ഹൈദരാബാദിലാണ് ജനിച്ചത്. ഹൈദരാബാദ് ആസ്ഥാനമാക്കിയുള്ള സണ്‍ സോഫ്റ്റ്‌വെയറില്‍ നിന്നും 1992ലാണ് നാദെല്ല മൈക്രോസോഫ്റ്റില്‍ ചേര്‍ന്നത്.

ജൂണ്‍ 30 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 9,18,917 ഡോളര്‍ ശമ്പളയിനത്തിലും 36 ലക്ഷം ഡോളര്‍ ബോണസായും മൈക്രോസോഫ്റ്റ് സിഇഒ സ്വന്തമാക്കി. കൂടാതെ 798 ലക്ഷത്തോളം ഡോളറിന്റെ മൈക്രോസോഫ്റ്റ് ഓഹരിയും നാദെല്ലക്ക് ലഭിച്ചു.

മൈക്രോസോഫ്റ്റില്‍ ചേര്‍ന്ന് 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നാദെല്ല സിഇഒ ആയി നിയമിതനായത്. മാംഗ്ലൂര്‍ മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എഞ്ചിനീയറിംഗ് ബിരുദം നേടിയ നാദല്ലെ ചിക്കാഗോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിഎയും എടുത്തിട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :