മൈക്രോസോഫ്‌റ്റ്‌ ഒരു വരവുകൂടി വരും, ഇത്തവണ സ്‌പാര്‍ട്ടനുമുണ്ടാകും

മൈക്രോസോഫ്‌റ്റ്‌, സ്പാര്‍ട്ടന്‍, ഇന്റെര്‍നെറ്റ്
ന്യൂയോര്‍ക്ക്| vishnu| Last Modified ശനി, 3 ജനുവരി 2015 (16:29 IST)
ഗൂഗിള്‍ ക്രോമും മോസില ഫയര്‍ഫോക്‌സും ഡെസ്‌ക്‌ടോപ്പുകളും ലാപ്പ്‌ടോപ്പുകളും കയറിക്കൂടി പ്രതാപത്തെ വെല്ലുവിളിക്കുന്നതിനിടെ കാലത്തിനൊപ്പിച്ചു ചുവടുമാറാന്‍ മൈക്രോസോഫ്റ്റ് തയ്യാറെടുക്കുന്നു.
ഇത്തവണ രണ്ടുകൂട്ടര്‍ക്കും കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന പുതിയ വെബ്‌ബ്രൌസറുമായിട്ടാകും എത്തുക.

അടുത്ത തലമുറ ഓപ്പറേറ്റിംഗ് സിസ്റ്റമായ വിന്‍ഡോസ് 10 അവതരിക്കുന്ന കൂട്ടത്തില്‍ തന്നെയാകും പുതിയ വെബ്‌ബ്രൌസറും അവതരിക്കുക. സ്പാര്‍ട്ടന്‍ എന്നാണ് ഈ അവതാരത്തിന്റെ പേര്. കണ്ടാല്‍ ഗൂഗിള്‍ ക്രോം, മോസില എന്നിവ പോലിരിക്കുന്ന ലൈറ്റ്‌വെയ്‌റ്റ്‌ ബ്രൗസറായിരിക്കും, എങ്കിലും സ്മാര്‍ട്ട് ഫോണ്‍, ടാബ്‌ലറ്റ്, ഡെസ്ക് ടോപ്, ലാപ് ടോപ് തുടങ്ങൊയ വിശാലമായ ഇന്റെര്‍നെറ്റ് പ്ലാറ്റ്ഫോമുകളില്‍ ചിറക് വിരിച്ച് പറക്കാന്‍ കഴിയുന്ന രീതിയിലുള്ളതാണ് സ്പാര്‍ട്ടണ്‍.

വിന്‍ഡോസിന്റെ മാത്രം ഭാഗമായല്ല സ്പാര്‍ട്ടണ്‍ അവതരിക്കുന്നത് എന്നതാണ് പ്രത്യേകത. ആന്‍ഡ്രോയിഡ്, ആപ്പിള്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും പ്രവര്‍ത്തിക്കാനും സാധിക്കുന്ന തരത്തിലുള്ള സംവിധാനങ്ങളും കൂട്ടത്തില്‍ ഉണ്ടാകും. അതിനാല്‍ ക്രോമിനും ഫയര്‍ഫോക്സിനും ഇത്തിരി ഒന്ന് പേടിക്കുന്നതാണ് നല്ലത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :