‘യൂറോപ്പ് ക്ഷീണിക്കുന്നു; പ്രാധാന്യം കുറഞ്ഞു വരുന്നു’

ഫ്രാന്‍സ്‌| Last Modified ബുധന്‍, 26 നവം‌ബര്‍ 2014 (09:18 IST)
ലോകം പ്രായംചെന്ന, ക്ഷീണിച്ച ഒന്നായാണു യുറോപ്പിനെ കാണുന്നതെന്നു ഫ്രാന്‍സിസ്‌ മാര്‍പാപ്പ. ഉപഭൂഖണ്ഡത്തെ അവിശ്വാസത്തോടെ വീക്ഷിക്കുന്ന ലോകത്തില്‍ അതിന്റെ പ്രാധാന്യം കുറഞ്ഞുവരികയാണെന്നും യൂറോപ്യന്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ മാര്‍പാപ്പ പറഞ്ഞു.

യൂറോപ്പിലേക്കുള്ള ആയിരക്കണക്കിനു പാവപ്പെട്ട കുടിയേറ്റക്കാര്‍ മുങ്ങിമരിച്ച സംഭവങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച മാര്‍പാപ്പ, ഇക്കാര്യത്തില്‍ സംയുക്‌ത നടപടി വേണമെന്നും ആവശ്യപ്പെട്ടു. മെഡിറ്ററേനിയന്‍ ഒരു വലിയ സെമിത്തേരിയായി മാറുന്നത്‌ അനുവദിക്കാനാവില്ലെന്ന്‌ അദ്ദേഹം പറഞ്ഞു.

മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള അദ്ദേഹത്തിന്റെ രണ്ടാമത്തെ യൂറോപ്യന്‍ സന്ദര്‍ശനമാണിത്‌. ഒരു മാര്‍പാപ്പയുടെ ഏറ്റവും ഹ്രസ്വമായ വിദേശ സന്ദര്‍ശനവുമാണിത്. നാലു മണിക്കൂര്‍ മാത്രമായി ചുരുങ്ങിയ സന്ദര്‍ശത്തിനിടെ മാര്‍പാപ്പ തങ്ങളെ കാണാത്തതിലും നഗരത്തിലെ കത്തീഡ്രല്‍ സന്ദര്‍ശിക്കാത്തതിലും സ്‌ട്രോസ്‌ബര്‍ഗിലെ കത്തോലിക്ക സഭാംഗങ്ങള്‍ നിരാശരാണ്‌.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :