യേശുവിന്റെ ജന്മദിനത്തിൽ ഫേസ്ബുക്കിൽ നോട്ടിഫിക്കേഷൻ വന്നില്ലേ? കാരണമെന്തെന്ന് സുക്കർബർഗ് പറയുന്നു...

സുക്കർബർഗ് സെവാഗിന് പഠിക്കുന്നോ? ഫേസ്ബുക്ക് - ട്വിറ്റർ യുദ്ധം കാണേണ്ടിവരുമോ?

aparna shaji| Last Modified ചൊവ്വ, 27 ഡിസം‌ബര്‍ 2016 (11:52 IST)
ഫേസ്ബുക്കിന്റെ മേധാവി മാർക്ക് സുക്കർബർഗ് ഉപഭോക്താക്കളുടെ കമന്റിന് മറുപടി തന്നാൽ എങ്ങനെയുണ്ടാകും?. പൊളിക്കും!. ക്രിസ്മസ് ദിനത്തിലാണ് രസകരമായ സംഭവം നടന്നത്. ക്രിസ്തുമസ് ആശസകൾ അറിയിച്ച് സുക്കർബർഗ് പോസ്റ്റ് ഇട്ടിരുന്നു. ഇതിന് താഴെ നിരവധി പേർ കമന്റുകൾ ഇട്ടിരുന്നു. ഇതിൽ ഒരാളുടെ കമന്റിനാണ് സുക്കർബർഗ് ഉരുളയ്ക്കുപ്പേരി പോലെ മറുപടി നൽകിയത്.

യേശുവിന്റെ ജന്മദിനമായ ഇന്ന് എന്തുകൊണ്ടാണ് ഫെയ്‌സ്ബുക്ക് നോട്ടിഫിക്കേഷന്‍ തരാത്തത് എന്നായിരുന്നു ചോദ്യം. ഉടന്‍ തന്നെ വന്നു ഫെയ്‌സ്ബുക്ക് മേധാവിയുടെ ഉരുളയ്ക്ക് ഉപ്പേരി മറുപടിയും. നിങ്ങള്‍ ഫെയ്‌സ്ബുക്കില്‍ യേശുവിന്റെ സുഹൃത്ത് അല്ലാത്തത് കൊണ്ടാണ് നോട്ടിഫിക്കേഷൻ വരാത്തതെന്നായിരുന്നു സുക്കർബർഗ് പറഞ്ഞത്.
പിന്നെയും നിരവധി ഉപയോക്താക്കള്‍ കമന്റുകളുമായി രംഗത്തെത്തി. ഇതിന് മിക്കതിനും സുക്കര്‍ബര്‍ഗ് മറുപടിയും നല്‍കിയിട്ടുണ്ട്.

സുക്കർബർഗിന്റെ മറുപടി കമന്റ് നിരവധി പേരാണ് ലൈക്ക് ചെയ്തിരിക്കുന്നത്. ഇതിന്റെ സ്ക്രീൻ ഷോട്ട് എടുത്ത് പലരും ഇത് ട്രോളാക്കാനും തുടങ്ങി. ഒപ്പം, ചിലർ അവരുടെ സംശയം ചോദിക്കുകയും ചെയ്തു '' ട്രോളാൻ ഇയാളാര സെവാഗോ? വീരുവിന് പഠിക്കുവാണോ?''. ഇനി ട്വിറ്റർ - ഫേസ്ബുക്ക് യുദ്ധം കാണേണ്ടി വരുമോ എന്നും ഒരാൾ ചോദിക്കുന്നു. ഫേസ്ബുക്ക് വഴി ആരാധകനെ ട്രോളിയ സുക്കർബർഗ് ഇനി ട്വിറ്റർ കയ്യടക്കി വാഴുന്ന വീരേന്ദ്ര സെവാഗിനേയും ട്രോളുമോ എന്നും ചിലർ ചോദിക്കുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :