സ്റ്റാര്‍ ഹോട്ടലില്‍ അടിച്ചുപൊളിച്ച് താമസിച്ചു; അവസാനം ബില്ലടക്കാന്‍ പണമില്ലാതെ യുവാവ് ചെയ്തത് - വീഡിയോ കാണാം

ചൈന, വ്യാഴം, 5 ഒക്‌ടോബര്‍ 2017 (14:18 IST)

man escape from star hotel , സ്റ്റാര്‍ ഹോട്ടല്‍ , പൊലീസ് , അറസ്റ്റ്

ആഢംബര ജീവിതം ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. പക്ഷെ പണമില്ലെങ്കില്‍ പിന്നെ ആര്‍ഭാട ജീവിതം ആഗ്രഹിച്ചിട്ടു കാര്യമില്ല. എന്നാല്‍ ഒരു യുവാവ് തന്റെ ഈ ആഗ്രഹം തീര്‍ക്കുന്നതിനായി ചെയ്ത കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
 
ചൈനയിലാണ് സംഭവം അരങ്ങേറിയത്. കൈയില്‍ കാശില്ലെയെന്ന് ബോധമുണ്ടായിട്ടും രണ്ട് ദിവസം അടിച്ച്‌പൊളിച്ച് സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ചു. ഒടുവില്‍ ബില്ലടക്കാതെ ഹോട്ടലിന്റെ 19ാം നിലയില്‍ നിന്ന് ആരും അറിയാതെ അതിസാഹസികമായി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് ആ യുവാവ് ചെയ്തത്.  
 
എന്നാല്‍ ഇയാളുടെ ആ ശ്രമം പാളി.  ഹോട്ടലില്‍ നിന്ന് പുറത്തേക്ക് പോകുന്ന ടെലഫോണ്‍ കമ്പിയില്‍ തൂങ്ങിയായിരുന്നു യുവാവിന്റെ രക്ഷപ്പെടല്‍. അതിനിടെ ഹോട്ടല്‍ ഉടമകള്‍ ഇയാള്‍ രക്ഷപ്പെടുകയാണെന്ന് മനസിലാക്കി പൊലീസിനെ വിളിച്ചു. തുടര്‍ന്ന് യുവാവിനെ താഴേയിറക്കി അറസ്റ്റ് ചെയ്യുകയായിരുന്നു.

വീഡിയോ കാണാം: ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
സ്റ്റാര്‍ ഹോട്ടല്‍ പൊലീസ് അറസ്റ്റ് Man Escape From Star Hotel

വാര്‍ത്ത

news

'ദിലീപിനെ മമ്മൂട്ടിയും കൈവിട്ടു'? - ഗണേഷ് കുമാറിന്റെ ആരോപണത്തിനു പിന്നിലെ കാരണം വെളിപ്പെടുത്തി ലിബർട്ടി ബഷീർ

നടിയെ ആക്രമിച്ച കേസിന്റെ പശ്ചാത്തലത്തിൽ നടൻ ദിലീപിനെ താരസംഘടനയായ അമ്മയിൽ നിന്നും ...

news

ഫിയോകിന്റെ പ്രസിഡന്റ് സ്ഥാനം വേണ്ടെന്ന് ദിലീപ്; ഒരു സംഘടനയുടേയും പദവി ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നില്ല

നിലവില്‍ ഒരു സംഘടനയുടെയും തലപ്പത്തേക്ക് വരാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് നടന്‍ ദിലീപ്. ...

news

നിര്‍മ്മാണ ചെലവ് 30 കോടി, നൂറ് അടിയോളം ഉയരമുള്ള പ്രതിമ !; ഗുജറാത്തിനു പിന്നാലെ മീററ്റിലും മോദീക്ഷേത്രം വരുന്നു

മീററ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ ക്ഷേത്രം വരുന്നു. ഉത്തർ പ്രദേശിലാണ് ...

news

'ദിലീപിന്റെ നിരപരാധിത്വം തെളിയിക്കപ്പെടട്ടെ, അദ്ദേഹത്തിനു എത്രത്തോളം ശത്രുക്കൾ ഉണ്ടായിരുന്നുവെന്ന് തെളിഞ്ഞു' - നിർമാതാവ് റാഫി

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിഞ്ഞിരുന്ന നടൻ ദിലീപിനു കഴിഞ്ഞ ...