Last Modified ബുധന്‍, 27 മെയ് 2015 (12:34 IST)
അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ മകളെ വിവാഹം ചെയ്യണമെന്ന മോഹവുമായി കെനിയന്‍ അഭിഭാഷകന്. ഫെലിക്സ് കിപ്രോനൊ എന്ന അഭിഭാഷകനാണ് ഒബാമയുടെ മൂത്ത മകളായ മലിയ ഒബാമയെ വിവാഹം കഴിക്കണമെന്ന ആഗ്രഹവുമായി രംഗത്തെത്തിയിരിക്കുന്നത്. മാലിയയെ വിവാഹം കഴിക്കുകയെന്നത് ഫെലിക്സിന്റെ സ്വപ്നമാണെന്നാണ് കെനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.
മകളെ വിവാഹം ചെയ്ത തന്നാല്‍ 50 പശുകളെയും 70 ചെമ്മരിയാടിനെയും 30 ആടിനെയും പകരം നല്‍കുമെന്നാണ് ഫെലിക്സ് കിപ്രാനോ അറിയിച്ചിരിക്കുന്നത്. മലിയയ്ക്ക് 10 വയസ് പ്രായമുള്ളപ്പോള്‍ മുതല്‍ തനിയ്ക്ക് ഇഷ്ടമായിരുന്നെന്നും മറ്റൊരു പെണ്ണിനേയും താന്‍ സ്നേഹിച്ചിട്ടില്ലെന്നുമാണ് ഫെലിക്സ് പറയുന്നത്. ജൂലൈയില്‍
ഒബാമ കെനിയ സന്ദര്‍ശിക്കുമ്പോള്‍ വിവാഹാലോചന നടത്താനാണ് ഇദ്ദേഹത്തിന്റെ പദ്ധതി. സന്ദര്‍ശനത്തിന് വരുമ്പോള്‍ മലിയയെയും ഒപ്പം കൂട്ടണമെന്ന് ആവശ്യപ്പെട്ട് ഒബാമയ്ക്ക് താന്‍ കത്ത് അയ്ക്കുമെന്നും ഫെലിക്സ് മാധ്യമങ്ങളോട് പറഞ്ഞു