Widgets Magazine
Widgets Magazine

ചന്ദ്രേട്ടന്‍ ഇവിടെയുണ്ട്! ‘സൂപ്പര്‍മൂണ്‍’ സൂപ്പറായി!

ബുധന്‍, 31 ജനുവരി 2018 (19:56 IST)

Widgets Magazine
Sky, Lunar, Supermoon, Earth, Space, Full moon, Naked Eye,  ആകാശം, സൂപ്പര്‍മൂണ്‍, ചന്ദ്രന്‍, പൂര്‍ണചന്ദ്രന്‍, ഭൂമി, ബ്ലൂമൂണ്‍

സൂപ്പര്‍മൂണ്‍ കാണാന്‍ കാത്തിരുന്നവര്‍ക്ക് മുന്നിലേക്ക് എല്ലാവിധ പ്രൌഢിയോടെയുമാണ് ‘ചന്ദ്രേട്ടന്‍’ എത്തിയത്. ഇപ്പോള്‍ കാണുന്നവര്‍ക്ക് ഇനി ഈ ജന്‍‌മം ഇതുപോലൊരു കാഴ്ച കാണാനാവില്ല എന്നതുതന്നെയാണ് ഈ ‘മൂണ്‍കാഴ്ച’യുടെ സൌന്ദര്യം. അതുകൊണ്ടുതന്നെ സൂപ്പര്‍മൂണിനെ നമ്മുടെയരുകിലെത്തിയ ഏറ്റവും വിഐപിയായ അതിഥിയായി കണക്കാക്കണം. 
 
വലിയ അത്ഭുതം തന്നെയാണ് ഈ കാഴ്ച. 152 വര്‍ഷം മുമ്പാണ് ഇത്തരമൊരു സംഗതി ഇതിനുമുമ്പ് അരങ്ങേറിയത്. കൃത്യമായി പറഞ്ഞാല്‍ 1866 മാര്‍ച്ച് 31ന്. അന്ന് ആ ചാന്ദ്രവിസ്മയം കണ്ടവര്‍ ആരും തന്നെ ഇന്ന് ജീവിച്ചിരിപ്പില്ല എന്ന വസ്തുതയില്‍ നിന്ന് ഈ പ്രതിഭാസത്തിന്‍റെ ആദ്യകൌതുകം ആരംഭിക്കുന്നു.
 
ബ്ലൂമൂണ്‍ എന്നൊക്കെ വിളിക്കുന്നതുകൊണ്ട് ഇതിന് നീലനിറമായിരിക്കുമെന്ന മുന്‍‌ധാരണയോടെ സൂപ്പര്‍മൂണിനെ കാണാനെത്തിയവര്‍ അമ്പരന്നുകാണും. നീലനിറമൊരിക്കലും കാണില്ല എന്നതുതന്നെ കാരണം. ഒരേമാസത്തില്‍ രണ്ടാം തവണയും പൂര്‍ണചന്ദ്രനുദിച്ചാല്‍ അതിന്‍റെ പേരാണ് ബ്ലൂമൂണ്‍. അത്രേയുള്ളൂ ആ പേരുമായുള്ള ബന്ധം, അല്ലാതെ നീലനിറം പ്രതീക്ഷിക്കരുത്.
 
ചുവപ്പുനിറത്തില്‍ കാണപ്പെടുന്നതുകൊണ്ട് റെഡ്മൂണ്‍ എന്നും വിളിക്കുന്നു. ചന്ദ്രഗ്രഹണം കഴിഞ്ഞയുടന്‍ ഓറഞ്ചുനിറത്തിലാണ് പ്രത്യക്ഷപ്പെടുന്നത് ചന്ദ്രേട്ടന്‍. ഗ്രഹണസമയത്ത് ചന്ദ്രന്‍റെ വലിപ്പത്തിലും വ്യത്യാസമുണ്ടാകുന്നുണ്ട്. ഏഴുശതമാനം വലിപ്പവര്‍ദ്ധനവരെയാണ് കാണാനാവുക. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ആകാശം സൂപ്പര്‍മൂണ്‍ ചന്ദ്രന്‍ പൂര്‍ണചന്ദ്രന്‍ ഭൂമി ബ്ലൂമൂണ്‍ Lunar Supermoon Earth Space Sky Full Moon Naked Eye

Widgets Magazine

വാര്‍ത്ത

news

സര്‍ക്കാരിന് തിരിച്ചടി; സജി ബഷീറിന് നിയമനം നല്‍കണമെന്ന് ഹൈക്കോടതി

കെല്‍പാം മുന്‍ എംഡി സജി ബഷീറിന് നിയമനം നല്‍കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. ഇതുമായി ...

news

പത്മാവദിന്റെ പാതയിലൂടെ ‘ആമി’യും; സെന്‍സര്‍ ബോര്‍ഡിനും കമലിനും നോട്ടീസ്

കമലിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ആമി’ എന്ന ചിത്രത്തിന് പ്രദർശനാനുമതി നല്‍കരുതെന്ന ...

news

21 വർഷമായി ഭർത്താവ് ക്രൂരമായി മർദ്ദിക്കുന്നു! - മുഖ്യമന്ത്രിക്ക് വീട്ടമ്മയുടെ തുറന്ന് കത്ത്

കഴിഞ്ഞ 21 വർഷങ്ങൾ ഭർത്താവിൽ നിന്ന് ക്രൂരമർദ്ദനം അനുഭവിച്ചുകൊണ്ടിരിക്കുന്ന വീട്ടമ്മയുടെ ...

news

രാഹുലിന്റെ കോട്ടിന് 70,000 രൂപയെന്ന്; മോദിയെ പരിഹസിച്ച കോണ്‍ഗ്രസ് പരുങ്ങലില്‍

ലക്ഷങ്ങള്‍ വിലമതിക്കുന്ന കോട്ട് ധരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച ...

Widgets Magazine Widgets Magazine Widgets Magazine