സൗദി യുവതിയുമായി പ്രണയം; ഇന്ത്യന്‍ യുവാവിനെ നാടുകടത്താന്‍ ശ്രമം

റിയാദ്‌| VISHNU N L| Last Modified വെള്ളി, 22 മെയ് 2015 (15:59 IST)

സൗദി യുവതിയുമായി പ്രണയത്തിലായ ഇന്ത്യന്‍ യുവാവിനെ നാടുകടത്താന്‍ ശ്രമം. ഇരുപതുകാരിയായ സൗദി പെണ്‍കുട്ടിയുമായി പ്രണയത്തിലായ ഷോപ്പിംഗ്‌ മാള്‍ ജീവനക്കാരനെയാണ്‌ നാടു കടത്താന്‍ ശ്രമം നടക്കുന്നത്‌. പെണ്‍കുട്ടിയുടെ പിതാവിന്റെ നേതൃത്വത്തിലാണ്‌ നാടുകടത്തല്‍ ശ്രമം. ഇന്ത്യന്‍ യുവാവിനെ വിവാഹം കഴിക്കണമെന്ന്‌ പെണ്‍കുട്ടി നിര്‍ബന്ധം പിടിച്ചതാണ്‌ വീട്ടുകാരെ ചൊടിപ്പിച്ചത്‌.

തൊഴിലുടമയെ സ്വാധീനിച്ച്‌ യുവാവിനെ നാടുകടത്താനായിരുന്നു ശ്രമം. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാരുടെ ഈ നീക്കം പരാജയപ്പെട്ടതായി പ്രാദേശിക പത്രമായ സദ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. റിയാദിലെ ഒരു ഷോപ്പിംഗ്‌ മാളില്‍ ഡെലിവറി ബോയ്‌ ആയ്‌ ജോലി ചെയ്യുകയാണ്‌ ഈ യുവാവ്‌. ഇയാളെ വിവാഹം ചെയ്യണമെന്ന തീരുമാനത്തില്‍ നിന്ന്‌ പിന്നോട്ടില്ലെന്ന നിലപാടിലാണ്‌ പെണ്‍കുട്ടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :