പത്തുകോടി അടിച്ച ലോട്ടറി ടിക്കറ്റ് പച്ചക്കറികളോട് സല്ലപിച്ച് ഫ്രിഡ്‌ജിൽ കിടന്നത് 38 ദിവസം !

ബുധന്‍, 13 ജൂണ്‍ 2018 (14:37 IST)

ക്യാൻബെറ: ഒന്നാം സമ്മാനമായ പത്ത് കോടി അടിച്ച ലോട്ടറി ടിക്കറ്റ് ഉടമ പോലുമറിയാതെ ഫ്രിഡ്ജിൽ കിടന്നത് ഒന്നും രണ്ടുമല്ല, 38 ദിവസങ്ങൾ. ഓസ്ട്രേലിയയിലെ ക്യാൻബെറയിലാണ് രസകരമായ ഈ സംഭവം ഉണ്ടായത്. 
 
പത്ത് കോടി രൂപ അടിച്ച ഒന്നാം സമ്മാനക്കാരൻ ടിക്കറ്റുമായി എത്താത്തത് ക്യാൻബെറയിൽ വലിയ വാർത്തയായിരുന്നു. എന്നാൽ ഇതൊന്നുമറിയാതെ പച്ചക്കറികളോടൊപ്പം ഫ്രിഡ്ജിലായിരുന്നു ഈ സമയത്തെല്ലാം ലോട്ടറി ടിക്കറ്റ്. 
 
വീട്ടു സാധനങ്ങൾ വാങ്ങിയ ദിവസമാണ് ലോട്ടറി ടിക്കറ്റും എടുത്തത് അങ്ങനെ ഉടമയറിയാതെ സാധനങ്ങളോടൊപ്പം ടിക്കറ്റ് ഫ്രിഡ്ജിൽ പെടുകയായിരുന്നു. ടിക്കറ്റിന്റെ കാര്യം തന്നെ ഉടമ മറന്നുപോകുകയും ചെയ്തു. പിന്നീട് ഫ്രിഡ്ജ് വൃത്തിയാക്കുന്നതിനിടെയാണ് ടിക്കറ്റ് കണ്ടെത്തുന്നത്. 
 
ടിക്കറ്റിലെ നമ്പർ ഒത്തുനോക്കിയ ഉടമ അമ്പരന്നു. യഥർത്ഥ വിജയിക്കു തന്നെ സമ്മാനം നൽകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് കാതറിൻ എക്സ്പോഷർ ഫോട്ടോഗ്രാഫിക് അധികൃതർ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

അരികിൽ കിടന്ന ജീവനുള്ള നായയെ ചേർത്ത് റോഡ് ടാറിട്ടു

ആഗ്ര: റോഡ് നിർമ്മിക്കുന്നതിനിടെ അരികിൽ കിടക്കുകയായിരുന്ന നായയേരും ചേർത്ത് ടാറിട്ടു ...

news

‘കേസില്‍ എന്നെ കുടുക്കി, അന്വേഷണം പക്ഷപാതപരം’; സിബിഐ അന്വേഷണം വേണമെന്ന് ദിലീപ്

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ...

news

സുഹൃത്തിനെ കൊലപ്പെടുത്തി, മൃതദേഹം സ്യൂട്ട്കേസിലാക്കി യമുനാ നദിയിൽ ഉപേക്ഷിക്കുന്നതിനിടെ മലായാളി ഉൾപ്പടെ മൂവർസംഘം പിടിയിൽ

സുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടി നുറുക്കി സ്യൂട്ട്കേസിലാക്കി യമുന നദിയി ...

news

പരസ്യപോരിന് ആക്കം കൂട്ടി വീണ്ടും സുധീരൻ; കെപിസിസി അധ്യക്ഷനാക്കിയത് ഇഷ്ടപ്പെട്ടില്ല, സംഭവിച്ചത് ലോക മണ്ടത്തരമെന്ന് സുധീരൻ

യുഡി‌എഫിന് അർഹതപ്പെട്ട സീറ്റ് കേരള കോൺഗ്രസ് മാണി വിഭാഗത്തിന് നൽകിയതുമായി ബന്ധപ്പെട്ട് ...

Widgets Magazine