ഭീകരര്‍ തമ്മിലടിച്ചു; ലിബിയയില്‍ 47 ഭീകരര്‍ കൊല്ലപ്പെട്ടു

 ലിബിയ , ട്രിപ്പോളി , ഭീകരര്‍ , ട്രിപ്പോളി വിമാനത്താവളം
ട്രിപ്പോളി| jibin| Last Modified തിങ്കള്‍, 21 ജൂലൈ 2014 (11:24 IST)
ലിബിയയിലെ പ്രധാന വിമാനത്താവളമായ ട്രിപ്പോളി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഭീകരര്‍ തമ്മില്‍ ഏറ്റുമുട്ടി 47 ഭീകരര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റു. സിന്‍തന്‍ ഭീകരരും ഇസ്ലാമിക ഭീകരരും തമ്മിലാണ് ശക്തമായ ഏറ്റുമുട്ടല്‍ നടത്തിയത്.

2011-ല്‍ ലിബിയന്‍ ഏകാധിപതി കേണല്‍ മുഅമര്‍ ഗദ്ദാഫിയെ സ്ഥാനഭ്രഷ്ടനാക്കിയ ശേഷം ട്രിപ്പോളി അന്താരാഷ്ട്ര വിമാനത്താളം നിയന്ത്രിച്ചിരുന്നത് സിന്‍തന്‍ ഭീകരരായിരുന്നു. ഇവരുമായുള്ള സന്ധി അവസാനിച്ചതിനെത്തുടര്‍ന്ന് സിന്‍തന്‍ ഭീകരര്‍ക്ക് നേരെ ഇസ്ലാമികഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു.

ജൂലായ് 13-നാണ് ഭീകരര്‍ ആദ്യമായി വിമാനത്താവളം ആക്രമിച്ചത്. തുടര്‍ന്ന് വിമാനത്താവളത്തിലെ സൗകര്യങ്ങള്‍ക്കും വിമാനങ്ങള്‍ക്കും കേട് പാടുകള്‍ സംഭവിച്ചിരുന്നു. അതിനാല്‍ വിമാനസര്‍വീസുകള്‍ നിര്‍ത്തി വെക്കുകയായിരുന്നു.
ലിബിയയില്‍ ഭീകരവിഭാഗങ്ങള്‍തമ്മിലുള്ള പോരാട്ടം വ്യാപകമായിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :