ഇന്ത്യൻ പൗരന്മാരെ ലിബിയയിൽ നിന്നും ഒഴിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ

ഇന്ത്യൻ പൗരന്മാരെ ലിബിയയിൽ നിന്നും ഒഴിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ

ന്യൂഡ‌ൽഹി| aparna shaji| Last Modified ബുധന്‍, 30 മാര്‍ച്ച് 2016 (16:58 IST)
ആഭ്യന്തര പ്രശ്നങ്ങ‌ളും ആക്രമണങ്ങ‌ളും തുടരുന്ന ലിബിയയിൽ നിന്നും ഇന്ത്യൻ പൗരൻമാരെ ഒഴിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലിബിയയിൽ ആക്രമണത്തിൽ മലയാളികളായ സുനു സത്യനും മകൻ പ്രണവും കൊല്ലപ്പെട്ടതിനെത്തുടർന്നാണ് മുഴുവൻ ഇന്ത്യൻ പൗരൻമാരെയും ഒഴിപ്പിക്കാൻ കേന്ദ്രം നടപടി സ്വീകരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങ‌ൾ റിപ്പോർട്ടു ചെയ്യുന്നു.

സർക്കാരിന്റെ കണക്കുകൾ പ്രകാരം നിലവിൽ 1,800 ഇന്ത്യാക്കാരാണ് ലിബിയയിലുള്ളത്. ആക്രമണത്തെത്തുടർന്ന് വിടണമെന്ന് ഏവരെയും അറിയിച്ചിരുന്നെന്നും എന്നാൽ അറിയിപ്പിനെ അവഗണിച്ചാണ് പൗരൻമാർ ലിബിയയിൽ നിൽക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

എങ്കിൽകൂടി ഇവരുമായി ബന്ധം സൂക്ഷിക്കുന്നുണ്ടെന്നും എത്രയും പെട്ടന്ന് ലിബിയയിൽ നിന്നും ഒഴിപ്പിക്കുമെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. ആക്രമണം ഇനിയും തുടർന്നേക്കുമോ എന്ന സംശയം നിലനിൽക്കുന്നുവെന്നും അധികൃതർ അറിയിച്ചു. ആഭ്യന്തര പ്രശ്നങ്ങ‌ൾ ആരംഭിച്ചതിനെത്തുടർന്ന് ലിബിയയിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :