ആകാശദുരന്തം; ഞെട്ടലിൽ മെസ്സിയും നീലപ്പടയും, കാരണമുണ്ട്...

ബുധന്‍, 30 നവം‌ബര്‍ 2016 (12:05 IST)

Widgets Magazine

ബ്രസീലിലെ ക്ലബ് ഫുട്‌ബോള്‍ കളിക്കാരുമായി പോകുകയായിരുന്ന വിമാനം തകര്‍ന്നുവീണ് 76 പേര്‍ മരിച്ചതിന്റെ ഞെട്ടലിലാണ് ലോകം. ഒപ്പം അർജന്റീനിയൻ ടീമും അതേ ഞെട്ടലിലാണ്. രണ്ടാഴ്ച മുമ്പാണ് ലയണൽ മെസ്സി ഉൾപ്പെടെയുള്ള അർജന്റീനയുടെ ദേശീയ ടീം ഇതേ വിമാനത്തിൽ യാത്ര ചെയ്തിട്ടുണ്ട്. അര്‍ജന്റീന്‍ ടീം യാത്ര ചെയ്യുന്നതിന് മുമ്പ് വെനസ്വേലന്‍ ഫുട്‌ബോള്‍ ടീമും വിമാനത്തില്‍ യാത്ര ചെയ്തിരുന്നുവെന്ന് പ്രാദേശിക റേഡിയോ പറയുന്നു.
 
പറക്കുന്നതിന് തൊട്ടുമുമ്പ് വിമാനത്തില്‍ നിന്നുമെടുത്ത സെല്‍ഫി മെസി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു. ഹാവിയര്‍ മഷറാനോയും വിമാന ജീവനക്കാരുമായിരുന്നു സെല്‍ഫിയില്‍ മെസിക്കൊപ്പം ഉണ്ടായിരുന്നത്. മെസ്സിയ്ക്കും കൂട്ടർക്കും ഭാഗ്യമുണ്ടെന്നും ഇവർക്ക് മുന്നിൽ മരണം വഴിമാറുകയായിരുന്നു എന്നും അർജന്റീനിയൻ ആരാധകർ പറയുന്നു. ആറുപേര്‍ രക്ഷപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം ഉണ്ട്.
 
കോപ്പസുഡാ അമേരിക്ക ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട ചെപ്‌കോയിന്‍സ് എന്ന ഫുട്‌ബോള്‍ ടീം സഞ്ചരിച്ച വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് വിമാനം തകര്‍ന്നു വീഴുകയായിരുന്നു. കളിക്കാരും ഒഫീഷ്യലുകളും വിമാനത്തിലെ ജീവനക്കാരും ഉള്‍പ്പെടെ ആകെ 81 പേര്‍ ആയിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. 5 പേരെ മാത്രമാണ് രക്ഷിക്കാൻ കഴിഞ്ഞത്.
 
കൊളംബിയയിലെ മെഡ്‌ലിയല്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.
എയര്‍ക്രാഫ്‌റ്റ് ലൈസന്‍സ് നമ്പര്‍ CP2933 ആണ് അപകടത്തില്‍പ്പെട്ടത്. ആകാശ ദുരന്തത്തില്‍ കൊല്ലപ്പെട്ട ഫുട്‌ബോളര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആദരാജ്ഞലികര്‍ അര്‍പ്പിച്ച് ലോകത്തെ ഫുട്‌ബോള്‍ ക്ലബുകള്‍ രംഗത്തെത്തി. ആദരാഞ്ജലി അര്‍പ്പിച്ച് ലയണല്‍ മെസിയും പ്രതികരിച്ചു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കാലോചിതമായ മാറ്റങ്ങള്‍ ആരാധനാലയങ്ങളില്‍ വരുമ്പോള്‍ പ്രതിഷേധിക്കേണ്ട കാര്യമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ആരാധനാലയങ്ങളില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുമ്പോള്‍ പ്രതിഷേധിക്കേണ്ട കാര്യമില്ലെന്ന് ...

news

പൂത്തിരിക്കുന്ന 'പൂമര'ത്തിലേക്ക് ഒരാൾ കൂടി, സാക്ഷാൽ മണിയാശാൻ!

ഇപ്പോൾ എല്ലായിടത്തും 'പൂമരം' പൂത്തിരിക്കുകയാണല്ലോ. ഇങ്ങ് കേരളം മുതൽ അങ്ങ് ഫിലിപ്പീൻസ് വരെ ...

news

താരമാംഗല്യത്തിനിടെ എല്ലാവരും മറന്നുപോയൊരു കാര്യമുണ്ട്...

നവംബർ 26 ഒരു ഭാരതപുത്രനും മറക്കാനിടയില്ലാത്ത ദിവസം. ഭാരതത്തിന്റെ ആത്മാഭിമാനത്തിന് മുകളിൽ ...

news

പദ്മനാഭസ്വാമിക്ഷേത്രത്തില്‍ ചുരിദാറിന് വീണ്ടും വിലക്ക്; ആചാരപരമായ കാര്യങ്ങള്‍ മാറ്റേണ്ടെന്ന് ജില്ല ജഡ്‌ജി

പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കാമെന്ന ഉത്തരവ് മരവിപ്പിച്ചു. ...

Widgets Magazine