സ്കൂള്‍ ആക്രമിച്ച പാക് ഭീകരരുടെ അവസാന സംഭാഷണങ്ങള്‍ പുറത്ത്

ഇസ്ലാമാബാദ്| Last Modified വ്യാഴം, 18 ഡിസം‌ബര്‍ 2014 (19:11 IST)
പാകിസ്ഥാനിലെ സ്കൂളില്‍ ആക്രമം അഴിച്ചുവിട്ട ഭീകരരും ആക്രമണം ആസൂത്രണം ചെയ്തവരും തമ്മിലുള്ള അവസാന സംഭാഷണം പുറത്ത്.
പാക്കിസ്ഥാനിലെ പ്രമുഖ പത്രം ഡോണാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആക്രമണത്തില്‍ അവസാനം അവശേഷിച്ച രണ്ട് ചാവേറുകളും സൈനികരും തമ്മില്‍ പോരാട്ടം ആരംഭിക്കുന്നതിന് മുന്‍പ് നടന്നത് എന്ന് കരുതപ്പെടുന്ന സംഭാ‍ഷണത്തില്‍ ഓഡിറ്റോറിയത്തിലെ മുഴുവന്‍ കുട്ടികളെയും ഞങ്ങള്‍ വധിച്ചെന്നും ഇനിയെന്താണ് ചെയ്യേണ്ടത് എന്നും ഭീകരര്‍ ചോദിക്കുന്നു.
ഇതിന് സൈനികര്‍ക്കായി കാത്തിരിക്കുകയെന്നും പൊട്ടിത്തെറിക്കുന്നതിന് മുന്‍പ് സൈനികരെ വകവരുത്തുകയെന്നും ആക്രമത്തെ നിയന്ത്രിച്ച ആള്‍ മറുപടി നല്‍കുന്നു.

പെഷാവറിലെ സൈനിക സ്കൂളിള്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍
126 കുട്ടികളടക്കം 130 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ രണ്ട് അധ്യാപകര്‍ കൊല്ലപ്പെട്ടു. 250ലധികം പേര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്. പാക്ക് താലിബാന്‍ നേതാവ് മുല്ല ഫസലുല്ല, ഉമര്‍ നരായ്, അബുസര്‍, ഉമര്‍ ഖലീഫ എന്നിവരാണ് ആക്രമണത്തെ നിയന്ത്രിച്ചിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.ആക്രമണം നടത്തിയ ഒന്‍പതു ഭീകരരും കൊല്ലപ്പെട്ടിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :