ആൺ‌വേഷം കെട്ടി ഫുട്ബോൾ മത്സരം കാണാനെത്തിയ യുവതി പിടിയിൽ

Sumeesh| Last Modified വെള്ളി, 21 സെപ്‌റ്റംബര്‍ 2018 (19:31 IST)
ടെഹ്‌റാന്‍: ആണ്‍വേഷം കെട്ടി ഫുട്‌ബോള്‍ മത്സരം കാണാനെത്തിയ യുവതി പൊലീസിന്റെ പിടിയിലായി. ഇറാൻ തലസ്ഥാനമായ ടെഹ്‌റനിലാണ് സംഭവം‍. അറസ്റ്റിലായ സെയ്‌നബ എന യുവതി പൊലീസ് വാനിലിരുന്ന് തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

Zeinab_perspolisi_ak8 എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് യുവതി ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്ത്. ഇറാനില്‍ സ്ത്രീകള്‍ക്ക് കായിക മത്സരങ്ങള്‍ കാണാനെത്തുന്നതിന് യാതൊരു വിലക്കും നിലനില്‍ക്കുന്നില്ല. എന്നാല്‍ മിക്കപ്പോഴും സ്ത്രീകള്‍ക്ക് ഇത്തരം സ്ഥലങ്ങളില്‍ അനുമതി നിഷേധിക്കാറുണ്ട്. ഇതേ തുടർന്നാണ് യുവതി ആൺ വേഷം കെട്ടി മത്സരം കാണാനെത്തിയത്.

ഫുട്‌ബോള്‍ മത്സരം കാണാന്‍ എത്തിയതിന്റെ പേരില്‍ 35 സ്ത്രീകളാ‍ണ് കഴിഞ്ഞ മാര്‍ച്ചില്‍ ഇറാനില്‍ അറസ്റ്റിലായത്. 2018 ഫിഫ ലോകകപ്പ് വേദിയില്‍ ആക്ടിവിസ്റ്റുകള്‍ ഇറാനിലെ ഈ നീതി നിഷേധത്തിനെതിരെ പ്രതിഷേധം നടത്തിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :