കുവൈത്തില്‍ അയ്യായിരത്തിലധികം പേരെ നാടുകടത്തി

കുവൈത്ത് സിറ്റി| Last Modified വ്യാഴം, 2 ഒക്‌ടോബര്‍ 2014 (13:38 IST)
കുവൈത്തില്‍ നിന്നും അയ്യായിരത്തിലധികം പേരെ നാടുകടത്തി‍. ഇവര്‍ കുവൈത്തില്‍ നിയമ വിരുദ്ധമായി താമസിച്ചിരുന്നവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇത് 2014 ജനുവരി മുതല്‍ ആഗസ്റ്റ് അവസാനം വരെയുള്ള കണക്കനുസരിച്ചാണിത്.
ഇത് കൂടാതെ
ഈ കാലയളവില്‍ അനധികൃതമായി താമസിച്ച 15,000 പേരെ അറസ്റ്റു ചെയ്തുവെന്നും ഒരു പ്രാദേശിക പത്ര റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്തെ ആറ് പ്രവിശ്യകളിലായി കുറ്റാന്വേഷണ വിഭാഗം, പബ്ലിക്ക് അഡ്മിനിട്രേഷന്‍ വകുപ്പുകളുടെ സംയുക്ത പരിശോധനയിലായിരുന്നു അറസ്റ്റ്.പിടിയിലായവരില്‍ അധികവും
സ്‌പോണ്‍സര്‍ മാറി ജോലി ചെയ്തവരും,ഇഖാമയുടെ കാലവധി കഴിഞ്ഞവരും, സ്‌പോണ്‍സറില്‍ നിന്ന് ഒളിച്ചോടിയവരുമാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :