മുന്നൂറു യാത്രക്കാരുമായി പറന്ന വിമനത്തിന്റെ കോക്‌പിറ്റിൽ ‘പോണ്‍ ’ നായിക; പുതിയ വിവാദം

ലണ്ടന്‍| Last Updated: ചൊവ്വ, 28 ജൂലൈ 2015 (19:05 IST)
കുവൈറ്റ് എയര്‍വെയ്‌സിന്റെ
കോക്‌പിറ്റിൽ
ബ്രിട്ടനിലെ അറിയപ്പെടുന്ന അശ്ലീല സിനിമ നായിക (24) പ്രവേശിച്ചതിന്റെ ചിത്രം വിവാദമാകുന്നു.ഹീത്രൂവില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പറക്കുന്ന കുവൈറ്റ് എയര്‍വെയ്‌സില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്.

മുന്നൂറു യാത്രക്കാരുമായി 33,000 അടി ഉയരത്തിൽ പറക്കവെയാണു കോക്‌പിറ്റിൽ പ്രവേശിക്കാൻ പൈലറ്റ് അനുമതി നൽകിയതെന്നാണു കോളി മാധ്യമങ്ങളോട് പ്രതികരിച്ചത്.

വിമാനം പറന്നുയര്‍ന്ന് സീറ്റ് ബെല്‍റ്റ് നീക്കിയ ഉടനെ തന്നെയും കൂട്ടുകാരിയെയും കോക്പിറ്റിലേക്ക് ക്ഷണിച്ചെന്ന് നടി പറഞ്ഞു. അവിടെ എത്തിയ താരത്തിനുവേണ്ടി പൈലറ്റ് സ്‌പെഷ്യല്‍ ഷാംപെയിന്‍ വരുത്തി കോളി ഖാന്‍ പറയുന്നു. വിമാനത്തിലെ പല ജീവനക്കാരുമായും താന്‍ ശയിച്ചിട്ടുണ്ടെന്ന് പൈലറ്റ് വീമ്പുപറഞ്ഞെന്നും താരം പറഞ്ഞു. എന്നാല്‍ സഹപൈലറ്റ് ഈ സമയം ജോലിയിൽ വ്യാപൃതനായിരുന്നുവെന്നും അവർ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :