കുഞ്ചാക്കോയുടെ കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, പിന്തുണയുമായി സാക്ഷാൽ പൗലോ കൊയ്‌ലോ

കുഞ്ചാക്കോയുടെ കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ

aparna shaji| Last Updated: വെള്ളി, 29 ജൂലൈ 2016 (13:52 IST)
ഉദയാ പിക്ചേഴ്സിന്റെ ബാനറിൽ നിർമിച്ച് കുഞ്ചാക്കോ തന്നെ നായകനാകുന്ന 'കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ' എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റ്ർ പുറത്തിറങ്ങി. എന്നാൽ ഈ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് പിന്നിൽ രസകരമായൊരു സംഭവം കൂടിയുണ്ട്. തന്റെ പേര് പരാമർശിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഒരാൾ തന്റെ ട്വിറ്ററിലൂടെ ഷെയർ ചെയ്തിരിക്കുകയാണ്. മറ്റാരുമല്ല വിഖ്യാത എഴുത്തുകാരൻ, സാക്ഷാൽ പൗലോ കൊയ്‌ലോ.

സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. കുഞ്ചാക്കോ ബോബനും രുദ്രാക്ഷ് സുധീഷും ടൈറ്റില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയില്‍ കൊച്ചവ്വ, അയ്യപ്പദാസ് എന്നിവരെ പൗലോ കൊയ്‌ലോയുടെ പുസ്തകങ്ങള്‍ എങ്ങനെ സാധിച്ചു എന്നതാണ് പ്രമേയം.

സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനെ കുറിച്ച് വന്ന ഒരു ഇംഗ്ലീഷ് വാര്‍ത്തയുടെ ലിങ്കാണ് പൗലോ കൊയ്‌ലോ തന്റെ പേജില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ശക്തമായൊരു തിരിച്ച് വരവ് നടത്തുകയാണ് ഉദയ ഈ ചിത്രത്തിലൂടെ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :