സംഭവിക്കുന്നത് സർവ്വനാശമായിരിക്കാം; ഭൂകമ്പത്തിനു സാധ്യത, കടൽ പ്രക്ഷുബ്ധമാകും, കേരളവും സൂക്ഷിക്കണം!

കരുതിയിരിക്കുക കേരളവും, ഒരുപക്ഷേ ആ ദിവസം അവസാനത്തേതാകാം!

aparna shaji| Last Updated: ചൊവ്വ, 8 നവം‌ബര്‍ 2016 (15:53 IST)
നവംബർ 14 ഒരു അപൂർവ്വ ദിവസം തന്നെയാകും. ആ ദിവസം ആകാശത്തേക്ക് നോക്കാൻ മറക്കരുത്. ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാഴ്ച കാണാൻ സാധിച്ചേക്കാം. നിങ്ങളുടെ ആയുഷ്കാലത്ത് തന്നെ കണ്ടതിൽ വെച്ച് ഏറ്റവും ശോഭയും വലിപ്പവുമുള്ള ചന്ദ്രനെയാകും അന്ന് നിങ്ങൾക്ക് കാണാൻ സാധിക്കുക. അതും ഭൂമിയുടെ തൊട്ടടുത്ത്. 1948ലായിരുന്നു ചന്ദ്രന്‍ ഈ അവസ്ഥയില്‍ എത്തിയത്. ഇതേത്തുടര്‍ന്ന് രണ്ടാം തവണയാണ് സൂപ്പര്‍മൂണ്‍ എന്ന ഈ അപൂര്‍വത സംഭവിക്കുന്നത്.

ഇത് സാധാരണ പ്രതിഭാസമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് ഗവേഷകര്‍ പറയുന്നത്. എന്നാൽ, ഈ ദിവസം കാലാവസ്ഥയില്‍ മാറ്റം സംഭവിക്കുമെന്നും ഭൂമിയിൽ മറ്റ് ചില പ്രതിഭാസങ്ങൾ ഉണ്ടായേക്കാമെന്നും റിപ്പോർട്ടുകൾ ഉണ്ട്. പൂർണചന്ദ്രൻ പ്രത്യക്ഷപ്പെടുന്ന ദിവസം കടലിനെ സൂക്ഷിക്കണമെന്നും ഭൂകമ്പം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. ചന്ദ്രന്‍ ഭൂമിക്ക് ഏറ്റവും അരികിൽ വരുന്ന സൂപ്പര്‍ മൂണ്‍ സമയത്ത് അസാധാരണ വേലിയേറ്റം സാധാരണയാണ് അതിനാലാണ് ഈ ദിവസങ്ങളിൽ കൂടുതൽ സൂക്ഷിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്.

എഴുപത് വർഷങ്ങൾക്ക് ശേഷം എത്തുന്ന ഏറ്റവും വലിയ ചന്ദ്രൻ വിതയ്ക്കുന്നത് നാശമായിരിക്കുമോ എന്നും ഭയക്കുന്നുണ്ട്. സാധാരണ ചന്ദ്രനേക്കാള്‍ പതിനാല് ശതമാനം വലുപ്പക്കൂടുതലും ഇരുപത് ശതമാനം പ്രകാശവും ഇതിന് ഉണ്ടാകുമെന്നുമാണ് ശാസ്‌ത്രജ്ഞര്‍ വ്യക്തമാക്കുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും സൂപ്പർമൂണിന്റെ ഫലമായി ചെറു ചലനങ്ങൾക്കു സാധ്യതയുണ്ട്. രണ്ടാം തവണയും സൂപ്പര്‍മൂണ്‍ പ്രത്യക്ഷപ്പെടുന്നതോടെ നിരവധി അന്ധവിശ്വാസങ്ങളും പുറപ്പെട്ടു കഴിഞ്ഞു.

ഭൂമിയിലെ ഭൗമപാളികളിലും പാറക്കെട്ടിലും വലിച്ചിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് പിന്നീട് വലിയ ഭൂകമ്പത്തിന് കാരണമായേക്കാം. പഠനങ്ങൾ സൂചിപ്പിക്കുന്നതും അതുതന്നെയാണ്. ലോകത്തുണ്ടായ ശക്തിയേറിയ ആറ് പ്രധാന ഭൂകമ്പങ്ങൾക്ക് പൂർണചന്ദ്രനുമായി ബന്ധമുണ്ടെന്നു തെളിഞ്ഞിട്ടുണ്ട്. കണ്ണൂരിൽ 2003 ൽ അനുഭവപ്പെട്ട ഭൂചലനവും പൂർണചന്ദ്ര ദിനത്തോട് അനുബന്ധിച്ചായിരുന്നു. 2000 ഡിസംബർ 12 ന് റിക്ടർ സ്കെയിലിൽ 4.7 രേഖപ്പെടുത്തിയ ഈരാറ്റുപേട്ട ഭൂചലനം അനുഭവപ്പെട്ടതും ഇതേ ദിനവുമായി ബന്ധപ്പെട്ടാണെന്നത് മറ്റൊരു വസ്തുത.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :