ജപ്പാനില്‍ നിന്ന് ഇന്ത്യയിലേക്ക് ഒഴുകാന്‍ പോകുന്നത് 33 ബില്യന്‍ ഡോളര്‍

ജപ്പാന്‍, ഇന്ത്യ, വിദേശനിക്ഷേപം
ടോക്കിയോ| VISHNU.NL| Last Modified ചൊവ്വ, 2 സെപ്‌റ്റംബര്‍ 2014 (08:58 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജപ്പാന്‍ സന്ദര്‍ശനം വിജയതീരത്തേക്കടുക്കുന്നതായി സൂചന. സന്ദര്‍ശനം മൂന്നു ദിവസം പിന്നിട്ടതോടെ ചര്‍ച്ചകള്‍ക്കൊണ്ട് ഇന്ത്യയില്‍ 33 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താമെന്ന് ജപ്പാന്‍ സമ്മതിച്ചു കഴിഞ്ഞു. ബുള്ളറ്റ് ട്രയിന്‍, സ്മാര്‍ട്ട് സിറ്റി, ഗംഗാ പുനരുദ്ധാരണം, പ്രതിരോധം, വിദ്യാഭ്യാസം എന്നീ മേഖലകളിലായാണ് ജപ്പാന്‍ നിക്ഷേപം ഇന്ത്യയിലേക്ക് ഒഴുകുക.

മോഡി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ ബുള്ളറ്റ് ട്രെയിനുകകളക്ക് ആവശ്യമായ സാമ്പത്തിക, സാങ്കേതിക സഹായം ജപ്പാന്‍ നല്‍കാമെന്ന് സമ്മതിച്ചു കഴിഞ്ഞു. ഈ മെഖലയില്‍ചൈനയായിരുന്നു ജപ്പാന് മുന്നിലുള്ള തടസം. എന്നാല്‍ മോഡി ജപ്പന്‍ സാങ്കേതിക വിദ്യയ്ക്ക് പ്രാധാന്യം നല്‍കിയത് ചൈനയ്ക്ക് തിരിച്ചടിയായിട്ടുണ്ട്.

അഞ്ചുവര്‍ഷം കൊണ്ട് ഇന്ത്യയില്‍ 33 ബില്യണ് ഡോളറിന്റെ നിക്ഷേപം നടത്തുന്നതോടൊപ്പം വരുന്ന വര്‍ഷങ്ങളില്‍ അത് ഇരട്ടിയാക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചു. ഇന്ത്യയില്‍ അടിസ്ഥാന സൗകര്യ വികസനത്തിനും നഗരങ്ങള്‍ സ്മാര്‍ട്ട് സിറ്റികളാക്കുന്നതിനുമാണ് കൂടുതല്‍ നിക്ഷേപം നടത്തുക. അഞ്ചു വര്‍ഷത്തിനുള്ളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം ഇരട്ടിയാക്കാമെന്നും ജപ്പാന്‍ വാഗ്ദാനമുണ്ട്.

ആറ് ഇന്ത്യന്‍ വ്യോമ, പ്രതിരോധ സംബന്ധിയായ കമ്പനികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം ഒഴിവാക്കാമെന്നും ജപ്പാന്‍ കൂടിക്കാഴ്ചയില്‍ ഉറപ്പുനല്‍കി. ഇലക്ട്രോണിക് ഉല്‍പന്നങ്ങളുടെ നിര്‍മ്മാണത്തിന് ആവശ്യമായ സംയുക്ത ധാതു ഉല്‍പാദനത്തിന് കരാര്‍ ഒപ്പുവച്ചു. ഗംഗാ നദി ശുചീകരിക്കാനുള്ള പദ്ധതിക്കും ജപ്പാന്‍ നിക്ഷേപം നടത്തും.

പകരമായി ഇന്ത്യയുടെ പ്രത്യേക ആഗോള പങ്കാളി എന്ന പദവി ജപ്പാന് നല്‍കും. കൂടാ‍തെ ജാപ്പനീസ് നിക്ഷേപകര്‍ക്കും കമ്പനികള്‍കും വേണ്ടി മാത്രം പ്രധാമന്ത്രിയുടെ ഓഫീസിനു കീഴില്‍ പ്രത്യേക ഓഫീസ് സംവിധാനം ഒരുക്കും. നിക്ഷേപങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും അനുമതി വേഗത്തിലാക്കുന്നതിനായാണിത്.

ജപ്പാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ കൂടുതല്‍ അവസരം തുറന്നുകൊടുക്കും. ജപ്പാന്‍ ഭാഷ പ്രചരിപ്പിക്കാനുള്ള സഹയാവും ഇന്ത്യ നല്‍കും.

അതേസമയം മോഡിയുടെ സന്ദര്‍ശന വേളയില്‍ ജപ്പാനുമായി ആണവകരാര്‍ ഒപ്പുവെക്കുന്നതിന് സാധ്യത മങ്ങിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജപ്പാന്‍ സന്ദര്‍ശനത്തിന്റെ മൂന്നാം ദിനത്തിലും ആണവകരാര്‍ സംബന്ധിച്ച് ധാരണയായില്ല. ആണവ ദുരന്ത നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട നിലപാടുകളില്‍ ഇന്ത്യ കൂടുതല്‍ വ്യക്തത വരുത്തണമെന്ന് ജപ്പാന്‍ കമ്പനികള്‍ ആവശ്യപ്പെട്ടതാണ് ആണവ കരാര്‍ യാഥാര്‍ഥ്യമാകാത്തതിന് കാരണം.

എന്നാല്‍ ഇതു സംബന്ധിച്ച് ജപ്പാന്റെ ആശങ്കകള്‍ അകറ്റാന്‍ ഇന്ത്യ ഇനിയും ചര്‍ച്ചകള്‍ തുടരും. ഷിന്‍സോ ആബെയും മോഡിയും കൂടിക്കാഴ്ചക്കു ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ ഇരുരാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദം കൂടുതല്‍ ദൃഢമായെന്നും നീണ്ടുനില്‍ക്കുന്നതും ഫലവത്തുമായ ബന്ധം തുടരുമെന്നും വ്യക്തമാക്കി.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :