ഇവാങ്ക ട്രംപ് - അച്ഛന്റെ മകൾ തന്നെ, ഭാവി അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി!

പ്രസംഗത്തിലൂടെ ജനങ്ങളെ കയ്യിലെടുത്ത് ഇവാങ്ക ട്രംപ്

aparna shaji| Last Modified ശനി, 23 ജൂലൈ 2016 (17:13 IST)
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മകൾ ഇവാങ്ക ട്രംപിനെ കളത്തിലിറക്കി കളിച്ച് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ്. തെരഞ്ഞെടുപ്പ് കൺവെഷനിലാണ് ട്രംപിനായി വോട്ട് പിടിക്കാൻ ഇവാങ്ക എത്തിയത്. തന്റെ പ്രസംഗത്തിലൂടെ ജനങ്ങളെ കയ്യിലെടുക്കാൻ കഴിഞ്ഞിരിക്കുകയാണ് ഇവാങ്കയ്ക്ക്. ഭാവി അമേരിക്കൻ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയെന്നാണ് പ്രസംഗം കേട്ടവർ ഇവാങ്കയെ വിശേഷിപ്പിച്ചത്.

അച്ഛനെ പോരാളിയെന്നു വിശേഷിപ്പിച്ചായിരുന്നു ഇവാങ്കയുടെ പ്രസംഗം. അച്ഛൻ പ്രസിഡന്റ് ആയാൽ രാജ്യത്തിന് വേണ്ടി എന്തൊക്കെ ചെയ്യുമെന്നും ഇവാങ്ക പ്രസംഗത്തിൽ ഉൾപ്പെടുത്തിയിരുന്നു. അച്ഛൻ ഒരു പോരാളിയാണ്. കുടുംബത്തിനു വേണ്ടി പോരാടുന്നത് കണ്ടിട്ടുണ്ട്, അദ്ദേഹത്തിന്റെ തൊഴിലാളികൾക്ക് വേണ്ടി പോരാടുന്നത് താൻ കണ്ടിട്ടുണ്ട്. ഇപ്പോൾ അദ്ദേഹം രാജ്യത്തിന് വേണ്ടി പോരാടുന്നതാണ് കാണുന്നതെന്നും ഇവാങ്ക വ്യക്തമാക്കി.

ഇവാങ്കയുടെ പ്രസംഗം ഡൊളാൾഡ് ട്രം‌പിന്റെ കൺവെൻഷനു ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ട്രംപിന്റെ ആദ്യഭാര്യ ഇലാന സെൽനി‌ക്കോവയിലെ മകളാണ് മോഡലും സംരംഭകയുമായ ഇവാങ്ക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :