തുര്‍ക്കി ആക്രമണം ശക്തമാക്കി; 260 കുര്‍ദ് തീവ്രവാദികളെ വധിച്ചു

കുര്‍ദ് തീവ്രവാദികള്‍ , തുര്‍ക്കി , സ്‌ഫോടനം , തീവ്രവാദികള്‍ , സൈന്യം
ഇസ്താംബുള്‍| jibin| Last Modified ഞായര്‍, 2 ഓഗസ്റ്റ് 2015 (11:43 IST)
കുര്‍ദ് തീവ്രവാദികള്‍ക്കെതിരെ തുര്‍ക്കിയുടെ പോരാട്ടം തുടരുന്നു. തുര്‍ക്കി ആക്രമണത്തില്‍ മരിച്ച കുര്‍ദുകളുടെ എണ്ണം 260 കടന്നു. നൂറ് കണക്കിനാളുകള്‍ക്ക് പരുക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. ആക്രമണം ഇനിയും തുടരുമെന്നാണ് തുര്‍ക്കി വ്യക്തമാക്കുന്നത്.

കുര്‍ദ് തീവ്രവാദികള്‍ക്കെതിരെ തുര്‍ക്കി ശക്തമായ ആക്രമണമാണ് അഴിച്ചുവിട്ടത്. ചെറു ബോംബുകളും ഷെല്ലുകളും ഉപയോഗിച്ചായിരുന്നു കൂടുതല്‍ ആക്രമണം നടന്നത്. നഗരത്തിലെങ്ങും വെടിവെപ്പും സ്‌ഫോടന പരമ്പരകളും നടക്കുകയാണ്. പലയിടങ്ങളിലും അതിശക്തമായ വെടിവെപ്പാണ് നടക്കുന്നത്. ജനവാസ കേന്ദ്രങ്ങളില്‍ ഒളിവില്‍ താമസിക്കുകയാണ് തീവ്രവാദികള്‍. ആക്രമണം ശക്തമാക്കിയ സാഹചര്യത്തില്‍ ജനവാസ കേന്ദ്രങ്ങളില്‍ നിന്നു പിന്മാറാന്‍ കുര്‍ദ് തീവ്രവാദികളോടു തുര്‍ക്കി സൈന്യം നിര്‍ദ്ദേശം നല്‍കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :