ഇറാഖില്‍ ഇടപെടാന്‍ നാറ്റോ തയ്യാറെടുക്കുന്നു

ന്യൂപോര്‍ട്ട്| VISHNU.NL| Last Modified വെള്ളി, 5 സെപ്‌റ്റംബര്‍ 2014 (15:17 IST)
സുന്നി ഭീകരസംഘടന ഇസ്ലാമിക് സ്റ്റേറ്റിനേ തടയുന്നതിനായി നാറ്റൊ തയ്യാറെടുക്കുന്നതായി സൂചന. ഭീഷണി നേരിടുന്നതിന് ഇറാഖിന്റെ ഏതൊരു സഹായാഭ്യര്‍ഥനയും ഗൗരവമായി പരിഗണിക്കുമെന്നാണ് നാറ്റോ തലവന്‍ ആന്‍ഡേഴ്‌സ് ഫോ റാസ്മുസ്സന്‍ പറഞ്ഞിരിക്കുന്നത്.

ന്യൂപോര്‍ട്ടില്‍ ആരംഭിച്ച രണ്ടുദിവസത്തെ നാറ്റോ സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐഎസ്സിന്റെ ഭീഷണി നേരിടാന്‍ നാറ്റോ സഖ്യകക്ഷികള്‍ക്ക് എന്തുചെയ്യാന്‍ കഴിയുമെന്ന് ചര്‍ച്ചചെയ്യുമെന്നും ഇറാഖ് സര്‍ക്കാര്‍ ആവശ്യപ്പെടുകയാണെങ്കില്‍ ഇടപെടുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ പ്രശ്നത്തില്‍ നാറ്റോയുടെ സഹായം ഇറാഖ് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല.
നാറ്റോ സമ്മേളനത്തില്‍ ഇറാഖ് പ്രശ്‌നവും ചര്‍ച്ചചെയ്യുമെന്നാണ് ആന്‍ഡേഴ്‌സ് ഫോ റാസ്മുസ്സന്‍ സൂചിപ്പിച്ചിരിക്കുന്നത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :