ആദ്യം റഷ്യ പിന്നെ തുര്‍ക്കി; ഐഎസിലേക്ക് പോകുന്നവര്‍ ഇതൊന്നും അറിയുന്നില്ല

ഐഎസിലേക്ക് പോകുന്നവര്‍ ഇതൊന്നും അറിയുന്നില്ല

 islamic state , ISIS , IS , russia and america , ഇസ്ലാമിക് സ്റ്റേറ്റ് , ഐഎസ് , റഷ്യ , തുര്‍ക്കി , സിറിയ
ലണ്ടന്‍| jibin| Last Modified തിങ്കള്‍, 10 ഒക്‌ടോബര്‍ 2016 (16:18 IST)
ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) ശക്തിയും സ്വാധീനവും ഇല്ലാതാകുന്നുവെന്ന് സുരക്ഷാ പ്രതിരോധ വിദഗ്ദര്‍. ഏറെ സ്വാധീനമുണ്ടായിരുന്ന ലിബിയയിലും സിറിയയിലും ഐഎസിന് പഴയ ശക്തിയില്ല. കൈവശപ്പെടുത്തി വച്ചിരുന്ന പ്രദേശങ്ങള്‍ നഷ്‌ടമാകുകയും ചെയ്‌തെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

28 ശതമാനത്തോളം ഭൂ പ്രദേശങ്ങളാണ് ഐഎസിന് നഷ്‌ടമായത്. 2016ല്‍ 90,800 ചതുരശ്ര കിലോമീറ്റര്‍ ഭൂപ്രദേശമാണ് ഭീകരര്‍ അധീനത്തിലാക്കിയിരുന്നത്. എന്നാല്‍ 2016 സെപ്തംബറോടെ ഇതില്‍ 14 ശതമാനം (78,000 ചതുരശ്ര കിലോമീറ്റര്‍) നഷ്ടമായെന്നാണ് വിദഗ്ദരുടെ കണ്ടെത്തല്‍. അലെപ്പോ നഗരത്തിന്റെ നിയന്ത്രണം നഷ്‌ടമായത് ഭീകരരുടെ നിലനില്‍പ്പ് തന്നെ പരിതാപകരമാക്കി.


സാമ്പത്തിക തിരിച്ചടികള്‍ വര്‍ദ്ധിച്ചതാണ് ഐഎസിന്റെ അവസ്ഥ ദയനീയമാക്കിയത്. സിറിയയില്‍ നിന്ന് തുര്‍ക്കിയിലേക്കുള്ള റോഡ് തുര്‍ക്കി അടച്ചുപൂട്ടിയതോടെ കള്ളക്കടത്ത് നടത്താന്‍ കഴിയാതെ വന്നു. കൂടാതെ സംഘത്തിലേക്ക് കൂടുതല്‍ ആളുകളെ റിക്രൂട്ട് ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയും ഉണ്ടായി.

സിറിയയിലെ കേന്ദ്രങ്ങള്‍ക്ക് നേരെ അപ്രതീക്ഷിത വ്യോമാക്രമണങ്ങള്‍ നടത്തിയതാണ് ഐഎസിന്റെ ശക്തി ക്ഷയിക്കാന്‍ കാരണമാക്കിയത്. ആക്രമണത്തില്‍ പണം സൂക്ഷിച്ചിരുന്ന കെട്ടിടങ്ങളും ഒളിത്താവളങ്ങളും നശിച്ചു. വാഹങ്ങളും ആയുധപ്പുരകളും നശിക്കാന്‍ റഷ്യന്‍ ആക്രമണങ്ങള്‍ കാരണമായി. ഇതോടെയാണ് ഐഎസിന്റെ ശക്തി ഇല്ലാതായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :