പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും ഭീകരരെ ഒന്നിപ്പിച്ച് ഇന്ത്യയെ ആക്രമിക്കാൻ ഐ എസ് പദ്ധതി

വാഷിങ്‌ടണ്‍| Last Modified ബുധന്‍, 29 ജൂലൈ 2015 (17:44 IST)















ഇന്ത്യയെ ആക്രമിക്കാൻ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരർ പദ്ധതിയിടുന്നതായി റിപ്പോർട്ട്. പാക് താലിബാനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പാകിസ്ഥാന്‍ പൗരനില്‍നിന്നും പിടിച്ചെടുത്ത
32 പേജുള്ള റിപ്പോര്‍ട്ടാണ് ഈ വിവരങ്ങളിലേക്ക് വെളിച്ചം വീശുന്നത്. അമേരിക്കയിലെ ചില മാധ്യമങ്ങളാണ്‌ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്‌തിരിക്കുന്നത്.

പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും താലിബാൻ ഗ്രൂപ്പുകളെ ഒരുമിപ്പിച്ചാണ് അക്രമം ഉണ്ടാകുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയ്ക്കെതിരെയുള്ള ആക്രമണം ഇന്ത്യയുമായുള്ള
യുഎസിനെ പ്രകോപിക്കുന്നതിന് സഹായിക്കുമെന്നും റിപ്പോർട്ടിലുണ്ട്.
അമേരിക്ക ഐ എസിനെതിരെ എല്ലാ സന്നാഹങ്ങളുമായി പോരാട്ടത്തിനൊരുങ്ങിയാല്‍ ലോക മുസ്ലിങ്ങള്‍ ഒന്നിക്കുമെന്നും ഒരു മൂന്നാം ലോക മഹായുദ്ധത്തിന്‌ സമാനമായ പോരാട്ടമുണ്ടാകുമെന്നും റിപ്പോര്‍ട്ട്‌ വ്യക്‌തമാക്കുന്നു.

അമേരിക്കയുമായി നേരിട്ടുള്ള പോരാട്ടങ്ങളിലൂടെ ശക്‌തി ക്ഷയിപ്പിക്കുന്നതിന്‌ പകരം അറബ്‌ രാജ്യങ്ങളില്‍ സംഘടനയുടെ ശക്‌തി വര്‍ധിപ്പിക്കുന്നതിലൂടെ ഖലീഫ എന്ന വിശ്വാസത്തെ ഉയര്‍ത്തിപ്പിടിക്കാനുമാണ്‌ ഐ.എസ്‌ നിലവില്‍ ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്‌തമാക്കുന്നു. റിപ്പോര്‍ട്ടില്‍ ഉപയോഗിച്ചിരുന്ന ലിബികളും എഴുതിയ കയ്യക്ഷരവും മറ്റ്‌ ചിഹ്നങ്ങളും യു.എസ്‌ രഹസ്യാന്വേഷണ വിഭാഗം പരിശോധിച്ചിരുന്നു. നിലവില്‍ കണ്ടെടുത്ത ഐ.എസിന്റെ റിപ്പോര്‍ട്ടുകളുമായി ഇവയ്‌ക്ക് സാമ്യമുള്ളതായും റിപ്പോര്‍ട്ടിന്റെ ഉറവിടം ഐ.എസില്‍നിന്നാണെന്ന്‌ വ്യക്‌തമായതായും യു.എസ്‌ രഹസ്യാന്വേഷണ വിഭാഗം പരിശോധിച്ച് സ്ഥിരീകരിച്ചിട്ടുള്ളതാണെന്നും റിപ്പോർട്ടിൽ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :