തീവ്രവാദ സ്വാധീനം: അറബ് രാഷ്ട്രങ്ങള്‍ക്ക് സംയുക്തസേന വരുന്നു

ജിദ്ദ| jibin| Last Modified തിങ്കള്‍, 30 മാര്‍ച്ച് 2015 (12:19 IST)
അറബ് രാജ്യങ്ങളില്‍ ആശങ്കയുണര്‍ത്തി സുരക്ഷ ഭീഷണികള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സംയുക്തസേനക്ക് രൂപംനല്‍കാന്‍ ഈജിപ്തിലെ ശറമുശൈ്ശഖില്‍ സമാപിച്ച അറബ് ലീഗ് ഉച്ചകോടിയില്‍ തീരുമാനമായി. യുദ്ധവിമാനങ്ങളും പടക്കപ്പലുകളുമടക്കമുള്ള 40,000ത്തോളം സൈനികരെയാണ് ഇതിനായി നിയോഗിക്കുന്നത്.

റിയാദ്, കൈറോ എന്നിവിടങ്ങള്‍
ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അറബ് രാജ്യങ്ങളുടെ സുരക്ഷയെ മാത്രം ലക്ഷ്യമാക്കിയുള്ളതാണ്. വിഷയത്തില്‍ കൂടുതല്‍ വ്യക്തതയും തീരുമാനവും സ്വീകരിക്കാന്‍ അറബ് രാജ്യങ്ങളിലെ സേനാപ്രതിനിധികള്‍ അടുത്തമാസം ഒത്തുചേരും. ആഭ്യന്തര കലാപങ്ങള്‍ അറബ് രാജ്യങ്ങളില്‍ വര്‍ദ്ധിച്ചു വരുന്നതും. ഐഎസ് ഐഎസ് പോലുള്ള തീവ്രവാദ സംഘടനകള്‍ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതുമാണ് സംയുക്തസേനക്ക് രൂപംനല്‍കാന്‍ കാരണമായത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :