ന്യൂഡല്‍ഹി|
jibin|
Last Modified ശനി, 30 ഓഗസ്റ്റ് 2014 (10:54 IST)
ഇറാഖിലും വിദേശ രാജ്യങ്ങളിലുമായി പോരാടുന്നതിനായി മലയാളികളടക്കം ഇന്ത്യയില്‍ നിന്നും മുന്നൂറിലധികം യുവാക്കളെ ഐ.എസ്.ഐ.എസും തെഹ്രീക് ഇ താലിബാനും റിക്രൂട്ട് ചെയ്തു. സിംഗപ്പൂരില്‍ വെച്ചാണ് ഇവരെ റിക്രൂട്ട് ചെയ്തതായി ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ വ്യക്തമാക്കിയത്.
ഇന്ത്യക്കെതിരെയും മറ്റ് രാജ്യങ്ങളില്‍ വിമത പോരാട്ടം നയിക്കുന്നതിനുമാണ് കേരളം, തമിഴ്നാട്, കര്‍ണാടകം, മഹാരാഷ്ര്ട എന്നിവിടങ്ങളില്‍ നിന്നായി റിക്രൂട്ട് നടത്തിയത്. ഇവര്‍ക്ക് പാകിസ്താന്, ഇറാഖ്, സിറിയ എന്നിവടങ്ങളിലെ രഹസ്യ സ്ഥലങ്ങളില്‍ വെച്ച് പരിശീലനം നല്‍കുകയാണ്. തെഹ്രീക് ഇ താലിബാന് ഐ.എസ്.ഐ.എസുമായി ചേര്‍ന്ന് ഇന്ത്യയില്‍ ശക്തമായ ആക്രമണം നടത്താനാണ് ഇതുവഴി ആഗ്രഹിക്കുന്നത്.
ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരം തീവ്ര വഹാബി ഇസ്ലാം പ്രചരിപ്പിക്കുന്ന 25000 പണ്ഡിതരാണ് 2013-ല്‍
ഇന്ത്യ സന്ദര്‍ശിച്ചത്. ഇവര്‍ സംസാരിച്ച യോഗങ്ങളില്‍ 12 ലക്ഷത്തിലധികം പേര് പങ്കെടുത്തു. ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും ഈ ആശയം പിന്‍പറ്റുന്നവരാണ്.