ഐ എസ് 25 ഗോത്രവര്‍ഗ്ഗക്കാരെ കൊലപ്പെടുത്തി

ബാഗ്ദാദ്| Last Modified ഞായര്‍, 23 നവം‌ബര്‍ 2014 (12:53 IST)
ഇറാഖില്‍ രാമാദിയുടെ കിഴക്കന്‍ പ്രദേശത്ത് 25 ഗോത്രവര്‍ഗ്ഗക്കാരെ ഐ എസ് കൊലപ്പെടുത്തി. സുന്നി മുസ്ലീം ഗോത്രവര്‍ഗത്തിലെ ഇരുപത്തിയഞ്ച് പേരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹങ്ങള്‍ ചിതറിയ നിലയില്‍ ഇറാഖ് കരസേനയാണ് കണ്ടെത്തിയത്. ഐ എസിനെതിരെ പ്രതിഷേധിച്ചതാണ് ഇവരെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇവര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടതല്ലെന്നും മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നുമാണ് ഗോത്ര നേതാവ് ഷെയ്ഖ് റാഫി അല്‍ ഫഹ്ദാവി പറഞ്ഞത്. നേരത്തെ അന്‍ബറിലെ അല്‍ബു നിമര്‍ ഗോത്രത്തിലുള്ള നൂറുകണക്കിന് പേരെ ഐ എസ് തീവ്രവാദികള്‍ കൊലപ്പെടുത്തിയിരുന്നു. ശനിയാഴ്ച രാമാദിയിലെ നിരവധി പ്രദേശങ്ങള്‍ ഐ എസ് അധീനതയിലായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :