ഐഎസിനെതിരെ ചാനലുകള്‍ പ്രവര്‍ത്തിക്കുന്നു; ടിവി സെറ്റുകള്‍ തകര്‍ക്കാന്‍ ഭീകരരുടെ ആഹ്വാനം

വീഡിയോ റാക്കയില്‍ ചിത്രീകരിച്ചതാണെന്നാണ് കരുതുന്നത്

ഇസ്‌ലാമിക് സ്‌റ്റേറ്റ് , ഐ എസ് , ഭീകരര്‍ , പൊലീസ് , അറസ്‌റ്റ്
കൊയ്‌റോ| jibin| Last Updated: ബുധന്‍, 1 ജൂണ്‍ 2016 (08:48 IST)
ഇസ്‌ലാമിക് സ്‌റ്റേറ്റിനെതിരെ (ഐഎസ്) മാധ്യമ യുദ്ധം നടത്തുന്ന ചാനലുകളെ പ്രതിരോധിക്കാന്‍ മുസ്ലിംങ്ങള്‍ സാറ്റലൈറ്റ് ടെലിവിഷന്‍ സെറ്റുകള്‍ തകര്‍ക്കണമെന്ന് ഭീകരര്‍ വീഡിയോയിലൂടെ ആഹ്വാനം നല്‍കി. ഐഎസിനെതിരെ ചില ചാനലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സൈനിക നടപടികളേക്കാള്‍ ഭീകരമായ പ്രവര്‍ത്തനമാണ് മാധ്യമങ്ങള്‍ നടത്തുന്നതെന്നും ഭീകരര്‍ പറയുന്നുണ്ട്.

വീഡിയോ റാക്കയില്‍ ചിത്രീകരിച്ചതാണെന്നാണ് കരുതുന്നത്. റാക്ക, സിറിയ, ഫല്ലൂജ, പടിഞ്ഞാന്‍ ബാഗ്ദാദ് എന്നിവിടങ്ങളില്‍ സൈന്യം ശക്തമായി തിരിച്ചടിക്കുന്നതോടെ ചെറുത്തുനില്‍പ്പ് ബുദ്ധിമുട്ടായി തീരുകയാണ്. ഇത് കൂടാതെ ചില മാധ്യമങ്ങള്‍ തങ്ങള്‍ക്കെതിരെ വാര്‍ത്തകള്‍ മെനയുകയാണ്. ഈ സാഹചര്യത്തില്‍ സ്ലിംങ്ങള്‍ സാറ്റലൈറ്റ് ടെലിവിഷന്‍ സെറ്റുകള്‍ തകര്‍ക്കണമെന്നും ഭീകരര്‍ പറയുന്നു.

വീഡിയോയില്‍ ഭീകരന്‍ ടെലിവിഷന്‍ അടിച്ചു തകര്‍ക്കുന്നതിന്റെ ദൃശ്യവും വീഡിയോയിലുണ്ട്. സൌദി അറേബ്യയുടെ ഉടമസ്ഥതയിലുള്ള മത ചാനലുകളുടേയും അല്‍ ജസീറ, സിറിയന്‍ എതിര്‍കക്ഷികളോടു അനുഭാവമുള്ള ഒറിയന്റ് ടിവി, ഈജിപ്ഷ്യന്‍ ചാനല്‍ അല്‍ നാസ് തുടങ്ങിയ ചാനലുകളുടേയും ലോഗോയും വീഡിയോയില്‍ കാണിക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :