ഫോളിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു: യുഎസ്

 ജെയിംസ് ഫോളി , യുഎസ് , ഐഎസ്ഐഎസ്
വാഷിങ്ടണ്‍| jibin| Last Updated: വ്യാഴം, 21 ഓഗസ്റ്റ് 2014 (11:08 IST)
അമേരിക്കൻ മാദ്ധ്യമ പ്രവർത്തകന്‍ ജെയിംസ് ഫോളിയെ ഐഎസ്ഐഎസ് തീവ്രവാദികളില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നെന്ന് പെന്‍റഗണ്‍. കഴിഞ്ഞ ദിവസമാണ് തീവ്രവാദികൾ ഫോളിയെ തലയറുത്തു കൊന്നത്. ഈ പശ്ചാത്തലത്തില്‍ ഐഎസ്ഐഎസ് തീവ്രവാദികൾക്കെതിരെ ആക്രമണം കൂടുതല്‍ ശക്തമാക്കുമെന്നും അമേരിക്ക വ്യക്തമാക്കി.

അമേരിക്കന്‍ പ്രസിഡന്റെ ബരാക് ഒബാമ സംഭവത്തില്‍ ശക്തമായി ഖേദം പ്രകടിപ്പിച്ചു. സംഭവം ലോകത്തിനുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. ബോസ്റ്റണിലെ ഒരു ഓൺലൈൻ പ്രസിദ്ധീകരണത്തിന് വേണ്ടി ഫ്രീലാൻസറായി ജോലി നോക്കുകയായിരുന്നു ഫോളിയെ 2012 നവംബർ 22നാണ് ടർക്കി അതിർത്തിയില്‍ നിന്ന് തീവ്രവാദികൾ തട്ടി കൊണ്ടു പോയത്.

കഴിഞ്ഞ ദിവസം ഫോളിയെ അജ്ഞാത കേന്ദ്രത്തിൽ ഇസ് ലാമിക തീവ്രവാദികൾ തലയറുത്തു കൊല്ലുകയായിരുന്നു. ഇറാക്കിൽ ആക്രമണം തുടർന്നാൽ അമേരിക്കയെ രക്തത്തിൽ മുക്കുമെന്ന് ഐഎസ് തീവ്രവാദികൾ കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് സംഭവം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :