ഐസ് ഏറ്റവും സമ്പന്നരായ ഭീകര സംഘടന; ദിവസവരുമാനം പത്ത് ലക്ഷം ഡോളര്‍

വാഷിംഗ്ടണ്‍| jibin| Last Modified വെള്ളി, 24 ഒക്‌ടോബര്‍ 2014 (13:42 IST)
ഇറാഖിലും സിറിയയിലുമായി ആധിപത്യമുറപ്പിച്ച ഐസ് ഐസ് സംഘടനയാണ് ലോകത്തിലെ ഏറ്റവും സമ്പന്നരായ ഭീകര സംഘടനയെന്ന് അമേരിക്ക. ലക്ഷക്കണക്കിന് യു എസ് ഡോളറാണ് ഐസ് ഐസിന് പല രീതിയില്‍ ലഭ്യമാകുന്നതെന്നും ടെററിസം ആന്റ് ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് ട്രഷറി അണ്ടര്‍ സെക്രട്ടറി ഡേവിഡ് കോഹന്‍ വ്യക്തമാക്കി.

ഇറാഖിലും സിറിയയിലുമായി ആധിപത്യമുറപ്പിച്ച ഐസ് ഐസ് ഭീകരര്‍ പ്രതിമാസം കോടിക്കണക്കിന് ഡോളറാണ് സമ്പാദിക്കുന്നത്. പിടിച്ചെടുത്ത എണ്ണപ്പാടങ്ങളില്‍ നിന്ന് തട്ടിയെടുക്കുന്ന ക്രൂഡ് ഓയില്‍ വില്‍പ്പനയിലൂടെ പ്രതിദിനം പത്ത് ലക്ഷം യുഎസ് ഡോളറാണ് ഭീകരര്‍ പ്രതിദിനം നേടുന്നത്. തട്ടിക്കൊണ്ടുപോകലിലൂടെ മാത്രം ഈ വര്‍ഷം ഐഎസിന് ലഭിച്ചത് 20 മില്യണ്‍ യുഎസ് ഡോളര്‍.

ഇത്തരത്തില്‍ സാമ്പത്തികമായി വളരെ ശക്തമായി മുന്നേറുന്ന ഐസ് ഐസിനെ ഒറ്റയടിക്ക് ഇല്ലാതാക്കാനാവില്ലെന്നും, അത്തരത്തിലുള്ള ചെപ്പടിവിദ്യ തങ്ങളുടെ പക്കല്‍ ഇല്ലെന്നും ഒബാമയുടെ ഐഎസ് ഐഎസ് വിരുദ്ധ നീക്കത്തിലെ അംഗം കൂടിയായ കോഹന്‍ പറഞ്ഞു. ഭീകരെ നേരിടാനുള്ള സൈനിക നടപടിയുടെ ആദ്യ ഘട്ടത്തിലാണ് തങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും സമ്പന്നമായ ഭീകര സംഘടനയാണ് ഐഎസ്
ഐഎസ് എന്ന് കാര്‍ണെഗീ എന്‍ഡോവ്‌മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ പീസ് ഉപാധ്യക്ഷന്‍ മാര്‍വന്‍ മുഷേര്‍ വ്യക്തമാക്കുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :