സൗദിയിലെ ചാവേര്‍ ആക്രമണം; ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു

ഐഎസ് ഐഎസ് , സൗദി അറേബ്യ , ഖതീഫ്
സൗദി അറേബ്യ (ഖുദൈ)| jibin| Last Updated: ശനി, 23 മെയ് 2015 (10:19 IST)
സൗദി അറേബ്യയിലെ ഷിയാ പള്ളിയിലുണ്ടായ ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ് ഐഎസ്) ഏറ്റെടുത്തു. ആക്രമണത്തില്‍ 20 പേര്‍ മരിക്കുകയും, 66 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ടെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. ട്വിറ്ററിലൂടെയാണ് ഐഎസ് ഐഎസ് ഭീകരര്‍ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്.

ഖതീഫില്‍നിന്ന് അവാമിയയിലേക്ക് പോകുന്ന റൂട്ടില്‍ ഖുദൈ നഗരത്തില്‍ ഇമാം അലി മസ്ജിദിലാണ് സ്‌ഫോടനം നടന്നത്. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനത്തെിയവര്‍ക്കിടയില്‍ ചാവേറായി എത്തിയയാള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ചാവേറായത് അബൂ അമര്‍ അല്‍നജ്ദിയാണെന്ന് ഐഎസ് ഐഎസ് ഭീകരര്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :