റഷ്യ സിറിയയില്‍ കയറി ഐഎസ് വേട്ട നടത്തേണ്ട: അമേരിക്ക

ഇസ്ലാമിക് സ്‌റ്റേറ്റ് , റഷ്യ , വ്ളാഡിമര്‍ പുട്ടിന്‍ , അമേരിക്ക
വാഷിംഗ്ടണ്‍| jibin| Last Modified ശനി, 12 സെപ്‌റ്റംബര്‍ 2015 (16:13 IST)
സിറിയയിലെ ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭികരര്‍ക്കെതിരെ റഷ്യന്‍ സേന രംഗത്തെത്തുന്നതിനെതിരെ അമേരിക്കന്‍
പ്രസിഡന്റ് ബരാക്ക് ഒബാമ രംഗത്ത്. രാജ്യത്ത് സമാധാനം പുനസ്ഥാപിക്കുവാന്‍ യുഎസ് നേതൃത്വത്തിലുള്ള സഖ്യസേന നടത്തുന്ന ശ്രമങ്ങളെ റഷ്യയുടെ ഇടപെടല്‍ ഇല്ലാതാക്കും. റഷ്യയില്‍ നിന്നും നാവിക സേനയുടെ കപ്പലുകളും ആയുധധാരികളായ പട്ടാളക്കാരും സിറിയയിലേക്ക് കടന്നതായും വ്യക്തമാക്കി.

സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദുമായി അടുത്ത സൌഹൃദം പുലര്‍ത്തുന്ന വ്യക്തിയാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുട്ടിന്‍. ഈ സാഹചര്യത്തില്‍ നടത്തുന്ന ഇടപെടലുകള്‍ സംശയം ജനിപ്പിക്കുന്നതാണ്. ഈ കാരണത്താല്‍ സിറിയയിലെ റഷ്യം ഇടപെടല്‍ അനുവദിക്കില്ലെന്നും അമേരിക്ക പറഞ്ഞു.

സിറിയന്‍ സൈന്യത്തിനൊപ്പം ഐഎസ് തീവ്രവാദികള്‍ക്കെതിരേ പോരാടുവാന്‍ റഷ്യന്‍ സൈന്യവും പ്രവര്‍ത്തിക്കുന്നുണ്ടെന്നു നേരത്തെ തന്നെ റഷ്യയും സമ്മതിച്ചിരുന്നു. എന്നാല്‍ യുഎസ് നേതൃത്വത്തിലുള്ള സഖ്യ സേന റഷ്യയുടെ സിറിയയിലെ ഇടപെടലുകളെ അംഗീകരിക്കുന്നില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :